ആപ്പ്ജില്ല

പിണറായിക്ക് നന്ദി അറിയിച്ച് ഉലകനായകന്‍റെ കത്ത്

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് എന്‍റെ സന്ദേശം എന്നെഴുതിയാണ് കത്ത് തുടങ്ങുന്നത്.

TNN 30 Aug 2016, 1:34 pm
ചെന്നൈ: ഷെവലിയർ പുരസ്‌കാര ജേതാവ് കമല ഹാസന് അഭിനന്ദനം അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സന്ദേശത്തിന് നന്ദി വാക്കുകളുമായി ഉലകനായകൻ. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് എന്‍റെ സന്ദേശം എന്നെഴുതിയാണ് കത്ത് തുടങ്ങുന്നത്.
Samayam Malayalam kamal writers to pinarayi vijayan
പിണറായിക്ക് നന്ദി അറിയിച്ച് ഉലകനായകന്‍റെ കത്ത്


മറ്റൊരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി താങ്കളെ ഇത്രത്തോളം അഭിനന്ദിച്ചതിന്‍റെ കാരണം എന്തെന്ന് ചോദിച്ച ഒരാൾക്ക് ഉത്തരമെന്ന പോലെ കമൽ പറയുന്നു, പിണറായി വിജയൻ എന്‍റെ മുഖ്യമന്ത്രിയാണ്. ഏത് മലയാളിയോട് ചോദിച്ചാലും അവർക്ക് അറിയാം ഞാൻ മലയാളി ആണെന്ന്,കമൽ കത്തിൽ പറയുന്നു.

കമല ഹാസന്‍റെ കത്തിന്‍റെ പൂർണ രൂപം:

My message to Hon.CM

Dear Sir,

Thank you very much for your kind words on my Chevalier award. Some one remarked ‘ How nice of another state’s head to lavish you with praise. I interjected ‘He is not another states CM . He is my state’s CM. Ask any film going Malayalee which state I belong to’.

Love
Kamal Ha-asan

ഏറെ നാളുകളായുള്ള അടുപ്പമാണ് കമല ഹാസനും പിണറായിയും തമ്മിലുള്ളത്. വർഗീയവാദത്തിന്‍റെ പേരിൽ കമല ഹാസന്‍റെ വിശ്വരൂപം എന്ന ചിത്രത്തിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടിവന്നപ്പോൾ ആദ്യം പിന്തുണയുമായി എത്തിയത് പിണറായി വിജയൻ ആയിരുന്നു. കമലിന് ഷെവലിയർ പുരസ്കാരം ലഭിച്ചു എന്നറിഞ്ഞപ്പോൾ ആദ്യം അഭിനന്ദനവുമായി എത്തിയതും പിണറായി തന്നെ. ഫേസ്ബുക്കിലൂടെയായിരുന്നു പിണറായി കമലിനെ അഭിനന്ദിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ