ആപ്പ്ജില്ല

കണ്ണൂരിന് കിഴക്കും കേരളമുണ്ട്: 'കാസര്‍കോട്ടെ പുള്ളര്‍'

തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍പാതക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമായത്

TNN 20 Jul 2016, 12:42 pm
കാഞ്ഞങ്ങാട്: വികസനകാര്യങ്ങളിലുള്ള തുടര്‍ച്ചയായ അവഗണനക്കെതിരെ 'കാസര്‍കോട്ടെ പുള്ളര്‍' എന്ന വാട്‍സാപ്പ് കൂട്ടായ്മ പ്രതിഷേധവുമായി രംഗത്ത്. 'കാസര്‍കോട് എന്താ കേരളത്തില്‍ അല്ലെ?' എന്ന പേരിലുള്ള പ്രതിഷേധ കാംപെയ്ന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ അതിവേഗ റെയില്‍പാതക്കായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമായത്.
Samayam Malayalam kasarkotte pullar whatsapp group comes up with protests
കണ്ണൂരിന് കിഴക്കും കേരളമുണ്ട്: 'കാസര്‍കോട്ടെ പുള്ളര്‍'


പിന്നോക്ക ജില്ലയെന്ന് 'പേരുദോഷ'മുള്ള കാസര്‍കോടിനെ തഴയുന്ന നിലപാടാണ് മാറിവരുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നാണ് വാട്‍സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ പറയുന്നത്. 'കണ്ണൂരിനു കിഴക്ക് കേരളമില്ലേ?' എന്ന ചോദ്യം ഉയര്‍ത്തുന്ന സന്ദേശങ്ങള്‍, അഴിമതിക്കാരെ തള്ളാനുള്ള സര്‍ക്കാരിന്‍റെ ആന്‍റമാന്‍ ദ്വീപാണ് കാസര്‍കോട് എന്നും ആരോപിക്കുന്നു. എന്‍റോസള്‍ഫാന്‍ തളിച്ച് മൃതപ്രായമായ നാടാണ് തങ്ങളുടെ കാസര്‍കോട് എന്നും ഇതിനെല്ലാം ഉത്തരവാദികള്‍ അധികൃതര്‍ ആണെന്നും പ്രതിഷേധ സന്ദേശങ്ങള്‍ പറയുന്നു.

രാജധാനി പോലുള്ള ട്രെയ്നുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടില്ലാത്ത ഏക ജില്ല, തറക്കല്ല് മാത്രമായി പോയ മെഡിക്കല്‍ കോളേജ്, ഏറ്റവുമധികം പ്രവാസികള്‍ ഉണ്ടായിട്ടും പാസ്‍പോര്‍ട്ട് ഓഫീസ് ഇല്ലാത്ത ജില്ല, കണ്ണൂര്‍ ടെലികോമിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.

രാഷ്ട്രീയ വ്യത്യാസങ്ങള്‍ വെടിഞ്ഞ് ശ്രദ്ധ ക്ഷണിക്കാനായി സെനിനാറുകളും കൂട്ടായ്മകളും നടത്താനൊരുങ്ങുകയാണ് കാസര്‍കോട്ടുകാര്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ ഭരണത്തിലും പ്രതിപക്ഷത്തും ഇരുന്ന് വേണ്ടുവോളം ചൂഷണം ചെയ്ത തങ്ങളുടെ നിഷ്കളങ്കത ഇനി മുതലെടുക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് സന്ദേശങ്ങള്‍ അവസാനിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ