ആപ്പ്ജില്ല

ഉറക്കത്തിലും കത്രീന കൈഫ് അതിസുന്ദരി തന്നെ!

'ഇതുപോലെ വേറെ ആരുറങ്ങും?' എന്ന തലക്കെട്ടോടെ സിദ്ധാ‍ർത്ഥ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ​

TNN 4 Sept 2016, 11:49 am
'ബാർ ബാർ ദേഖോ'യുടെ പ്രമോഷൻ തിരക്കിൽ ചിത്രത്തിന്‍റെ നായികയായ കത്രീനക്ക് ഉറങ്ങാൻ കൂടി നേരമില്ലെന്നാണ് നായകൻ സിദ്ധാ‍ർത്ഥിന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോ തെളിയിക്കുന്നത്. തങ്ങളുടെ പുതിയ ചിത്രമായ 'ബാർ ബാർ ദേഖോ'യുടെ പ്രമോഷന്‍റെ ഭാഗമായി ഇൻഡോറിൽ എത്തിയതാണ് കത്രീനയും സിദ്ധാ‍ർത്ഥും.
Samayam Malayalam katriuna kaif video
ഉറക്കത്തിലും കത്രീന കൈഫ് അതിസുന്ദരി തന്നെ!


യാത്രക്കിടയിൽ കാറിലിരുന്നുള്ള കത്രീനയുടെ മനോഹരമായ ചെറുമയക്കമാണ്
'ഇതുപോലെ വേറെ ആരുറങ്ങും?' എന്ന തലക്കെട്ടോടെ സിദ്ധാ‍ർത്ഥ് തന്‍റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത്രയും തിരക്കുകള്‍ക്കിടയിലും ശാന്തമായി ഉറങ്ങാനുള്ള കത്രീനയുടെ കഴിവിൽ അസൂയപ്പെടുന്നുമുണ്ട് സിദ്ധാ‍ർത്ഥ്. കത്രീനയുടെ വീഡിയോ ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.

  Who sleeps like this ?...Here #baarbaardekho #katrinakaif taking a nap during hectic promotions,really envy this talent of hers A video posted by Sidharth Malhotra (@s1dofficial) on Sep 2, 2016 at 7:06am PDT

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ