ആപ്പ്ജില്ല

ശുചിത്വസുന്ദരം കൊച്ചി മെട്രോ: മെട്രോയ്ക്കായി കൈകോർക്കാം

കൊച്ചി മെട്രോയെ വൃത്തിയായി സൂക്ഷിക്കാം: സമയം ക്യാമ്പയിൻ

TNN 20 Jun 2017, 4:33 pm
കൊച്ചി: മലയാളി ഏറെ അഭിമാനത്തോടെ കാത്തിരുന്ന ഒന്നാണ് കൊച്ചി മെട്രോ. ആദ്യയാത്രയ്ക്കായി ടിക്കറ്റെടുക്കാൻ നിന്നവരുടെ ക്യൂവും ആദ്യ ദിന കളക്ഷനും മെട്രോയെ മലയാളി നെഞ്ചേറ്റിയതിന്‍റെ അടയാളമാണ്. എന്നാല്‍ ഏറെ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട പ്രോജക്റ്റ് യാത്രികരുടെ അശ്രദ്ധയും അനാസ്ഥയും മൂലം പഴികേള്‍ക്കേണ്ടി വന്നാലോ?
Samayam Malayalam keep metro clean samayam malayalam campaign for litter free metro
ശുചിത്വസുന്ദരം കൊച്ചി മെട്രോ: മെട്രോയ്ക്കായി കൈകോർക്കാം


ആദ്യയാത്രയ്ക്ക് ശേഷം കൊച്ചി മെട്രോയ്ക്കുള്ളില്‍ കണ്ടെത്തിയ കീറിയ പേപ്പര്‍ കഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ചര്‍ച്ച ചിന്തിപ്പിക്കുന്നതാണ്. "മലയാളി തനി സ്വഭാവം കാണിച്ചു" എന്നു തുടങ്ങിയ പ്രതികരണങ്ങളാണ് ഏറെയും. മെട്രോയും പരിസരങ്ങളും മലിനമാക്കുന്നവരെ കയ്യോടെ പിടികൂടാൻ മികച്ച സംവിധാനങ്ങള്‍ കെഎംആര്‍എല്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു അവസരം ഉണ്ടാക്കണോ എന്നതാണ് ചോദ്യം.

മെട്രോയ്ക്കകവും പ്ലാറ്റ്‍ഫോമുകളും മുഴുവന്‍ സമയ നിരീക്ഷണത്തില്‍ തന്നെയാണ്. ആര് എന്തു ചെയ്താലും ഉടന്‍ തന്നെ കണ്ടെത്താനും യഥാനടപടികള്‍ സ്വീകരിക്കാനും കഴിയും. എന്നാല്‍ അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാൻ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ചെയ്യേണ്ടത്. അതിനായി സമയം ക്യാമ്പയിനൊപ്പം ചേരാം.

മെട്രോ യാത്രയിൽ മെട്രോയ്ക്കുള്ളിലോ സ്റ്റേഷനിലോ പ്ലാറ്റ്ഫോമിലോ മാലിന്യങ്ങൾ കണ്ടെത്തിയാൽ അതിനെതിരെ പ്രതികരിക്കാൻ ഒരു മാർഗം. ചിത്രങ്ങളും വീഡിയോകളും ​അഭിപ്രായങ്ങളും #KeepMetroClean ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യാം. കൊച്ചിയെ ശുചിത്വ സുന്ദരമാക്കാൻ ഒത്തു ചേരാം.

Samayam Malayalam Campaign for a clean Kochi Metro:

Samayam Malayalam initiates a campaign to keep the Kochi Metro Litter- Free.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ