ആപ്പ്ജില്ല

സ്റ്റഡി ടേബിൾ വേണ്ട; ആച്ചുവിൻെറ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

സ്റ്റഡി ടേബിൾ വാങ്ങാനായി മാറ്റി വെച്ച ആച്ചുവിൻെറ സമ്പാദ്യം ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

Samayam Malayalam 13 Aug 2018, 11:20 am
കോഴിക്കോട്: സ്റ്റഡി ടേബിൾ വാങ്ങാനായി മാറ്റി വെച്ച ആച്ചുവിൻെറ സമ്പാദ്യം ഇനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. കേരളം മഹാദുരിതത്തിൽ നിന്ന് കര കയറുമ്പോൾ ഒരു കൈ സഹായവുമായി മുന്നോട്ട് വരുന്നവർ നിരവധി പേരാണ്. അപ്പോഴാണ് അണ്ണാറക്കണ്ണനും തന്നാലായത് എന്ന പോലെ ഒന്നാം ക്ലാസ്സ് വിദ്യാർഥിയായ ആച്ചു തൻെറ കൊച്ചുസമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.
Samayam Malayalam Aachu


"കുടുക്ക പൊട്ടിച്ചു. നാലക്ക സംഖ്യയുണ്ട്. ഒരു സ്റ്റഡി ടേബിൾ വാങ്ങാൻ വച്ചതായിരുന്നു. ഇനിയിത് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയാൽ മതിയെന്ന് ആച്ചു" എന്ന കുറിപ്പുമായി ആച്ചുവിൻെറ അച്ഛൻ സലീഷ് ആണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കുഞ്ഞു മനസ്സിൻെറ നൻമ കണ്ട് നിരവധി പേരാണ് കൊച്ചുമിടുക്കനെ അഭിനന്ദിക്കുന്നത്.

കോഴിക്കോട് മുക്കം മണാശ്ശേരി ഗവണ്‍മെൻറ് യുപി സ്കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആച്ചു എന്ന് വിളിക്കുന്ന ആവാസ്. ആച്ചു അടക്കമുള്ളവർ കൈ കോർക്കുകയാണ്. ഒറ്റക്കെട്ടായി ദുരന്തത്തെ നേരിടാൻ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ