ആപ്പ്ജില്ല

ഉപ്പും മുളകും താരം ലച്ചുവിന് എന്തു സംഭവിച്ചു?

ലച്ചുവിന്‍റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

TNN 28 May 2017, 4:26 pm
ഉപ്പും മുളകും എന്ന ഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന ലച്ചുവിന് എന്തുപറ്റിയെന്നുള്ള ആശങ്കയിലായിരുന്നു ആരാധകർ മുഴുവൻ. അപകട വാർത്ത സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് പ്രചരിച്ചിരുന്നത്. തനിക്ക് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി ഒരു വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലച്ചു. ജൂഹി രുസതാഗിയാണ് ലച്ചുവിന്‍റെ യഥാർത്ഥ പേരെന്ന് പലർക്കും അറിയില്ല. പാതി മലയാളിയായ ലച്ചു പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. ലച്ചുവിന്‍റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
Samayam Malayalam lachus video is viral on social media
ഉപ്പും മുളകും താരം ലച്ചുവിന് എന്തു സംഭവിച്ചു?


അപകടത്തെ തുടർന്ന് ലച്ചുവിന്‍റെ വലതുകാലിന് പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലച്ചു വ്യക്തമാക്കിയത്. അഞ്ച് ദിവസത്തെ വിശ്രമം ആവശ്യമാണെന്നും ലച്ചു പറഞ്ഞു. ഇഷ്ടം പോലെ മരുന്നുണ്ടെന്ന് പറഞ്ഞ് മരുന്നുകൾ ലച്ചു ഉയർത്തി കാണിക്കുന്നുമുണ്ട്. ഷൂട്ടിങിൽ നിന്നു കുറച്ച് നാളത്തേക്ക് അവധിയെടുത്തിരിക്കുകയാണ്. ഇപ്പോൾ താൻ വിശ്രമത്തിലാണെന്നും ലച്ചു പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്ന വീഡിയോ കാണാം.



Lachu's video is viral on social media

lachu talks about her accident and this video goes viral on social media.

ആര്‍ട്ടിക്കിള്‍ ഷോ