ഏക്കാലത്തെയും മികച്ച പോപ് ഗായകനും നര്ത്തകനുമെന്ന് വാഴ്ത്തപ്പെടുന്ന മൈക്കിള്‍ ജാക്ക്സണ് മരിച്ചിട്ടും വിവാദങ്ങള്‍ അകലുന്നില്ല. മൈക്കിള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന രണ്ടുപേരെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണ് പുതിയ വിവാദത്തിന് ആധാരം. ലീവിങ് നെവര്‍ലാന്‍ഡ് എന്ന പേരിലുള്ള ഡോക്യുമെന്ററി, അമേരിക്കയിലെ പ്രശസ്തമായ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയാണ്. ഇതിന് എതിരെ മൈക്കിള്‍ ജാക്ക്സണ് ആരാധാകര്‍ വ്യാപക പ്രതിഷേധിക്കുകയാണ്. എന്നാല്‍ ഡോക്യു പ്രദര്‍ശിപ്പിക്കുമെന്നാണ് സണ്‍ഡാന്‍സ് മാധ്യമങ്ങളെ അറിയിച്ചത്.
മൈക്കിളിന്റെ കുടുംബവും വക്താവും ഇതിനോടകം തന്നെ ഡോക്യുവിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. മൈക്കിളിന്റെ പേരില്‍ പണമുണ്ടാക്കാനുള്ള മറ്റൊരു ശ്രമം മാത്രമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ എസ്റ്റേറ്റ് വക്താവ് പ്രതികരിച്ചത്.
മൈക്കിളിന്റെ സ്വകാര്യ എസ്റ്റേറ്റ് ആയിരുന്നു നെവര്‍ലാന്‍ഡ്. ഇവിടെ വച്ച് കുട്ടികളെ ലൈംഗികമായി മൈക്കിള്‍ ചൂഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു പലപ്പോഴായി ഉയര്‍ന്ന വിവാദം. ദീര്‍ഘകാലം മൗനംപാലിച്ച മൈക്കിള്‍ പിന്നീട് വാദങ്ങളെല്ലാം തള്ളിയിരുന്നു. ഇപ്പോള്‍ ഡോക്യു ഫിലിമില്‍ ചര്‍ച്ച ചെയ്യുന്ന രണ്ട് പേരുടെയും ആരോപണങ്ങള്‍ മുന്‍പും ചര്‍ച്ചയായിട്ടുണ്ട്.