ആപ്പ്ജില്ല

അജയഘോഷിന്‍റെ ഓണത്തിന് ഇരട്ടി മധുരം

മുഖം തിരിച്ചു കിട്ടിയ സന്തോഷവുമായി അജഘോഷിന്‍റെ ഓണം...

TNN 5 Sept 2017, 12:47 pm
കൊച്ചി: ബൈക്ക് യാത്രക്കിടയില്‍ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് തെറിച്ചു വീണ് മുഖത്തിന് ഗുരുതരമായ പരിക്കേറ്റ വിദ്യാര്‍ഥിയുടെ മുഖം ശസ്ത്രക്രിയയിലൂടെ പുന:സൃഷ്ടിച്ചു.
Samayam Malayalam life saving plastic surgery on youth
അജയഘോഷിന്‍റെ ഓണത്തിന് ഇരട്ടി മധുരം


കൂത്താട്ടുകുളം സ്വദേശി അജയഘോഷിനാണ് എട്ടു മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ മുഖം തിരിച്ചു കിട്ടിയത്.
എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ ആയിരുന്നു ശസ്ത്രക്രിയ.

സ്വകാര്യബസുകള്‍ സമരത്തിലായിരുന്ന ദിവസം സുഹൃത്തിന്‍റെ ബൈക്കിനു പിറകിലിരുന്ന് കോളേജില്‍ നിന്ന് വീട്ടിലേയ്ക്കു തിരിച്ചു പോകും വഴിയാണ് അജയഘോഷ് അപകടത്തില്‍പ്പെട്ടത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് റോഡിലെ കുഴി ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ വൈദ്യുതപോസ്റ്റില്‍ ഇടിച്ച് അജയഘോഷ് തെറിച്ചുവീഴുകയായിരുന്നു.

വീഴ്ചയുടെ ആഘാതത്തില്‍ താടിയെല്ലിനും മോണയ്ക്കും ചുണ്ടുകള്‍ക്കും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റു. ഓഗസ്റ്റ് 19-ന് രാത്രി എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി വിദഗ്‍ധരുടെ നേതൃത്വത്തില്‍ മുഖം പൂര്‍വസ്ഥിതിയിലാക്കി.

സ്‌പെഷ്യലിസ്റ്റ്‌സ് ഹോസ്പിറ്റലില്‍ ഡോ. ജോര്‍ജ്, ഡോ. ആഷ, ഡോ. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ടീമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

Life saving 'Plastic Surgery' on youth

Youth, whose face was fatally injured in a bike accident gets a new lease of life after plastic surgery in Kochi.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ