ആപ്പ്ജില്ല

ടിക്കറ്റ് എടുത്ത് ജയിലില്‍ പോകാന്‍ അവസരം!

ഗാന്ധി, നെഹ്‍റു, ബാല്‍ ഗംഗാധര തിലക്, വീര്‍ സവര്‍ക്കര്‍, ഭീകരവാദി അജ്‍മല്‍ അമീര്‍ കസബ് എന്നിവർ ശിക്ഷ അനുഭവിച്ച ജയിലുകൾ കാണാം.

TNN 28 Oct 2016, 10:44 am
മുംബൈ: മഹാരാഷ്ട്രയില്‍ ജയില്‍ ടൂറിസം നടപ്പാക്കുന്നു. ചരിത്ര പ്രാധാന്യമുള്ള ജയിലുകളാണ് പൊതുജനത്തിന് തുറന്നു കൊടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
Samayam Malayalam maharashtra to allow jail tourism
ടിക്കറ്റ് എടുത്ത് ജയിലില്‍ പോകാന്‍ അവസരം!


സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയശേഷം ജയിലുകള്‍ സന്ദര്‍ശിക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കാനാണ് തീരുമാനം. ചരിത്ര പുരുഷന്മാര്‍, കുപ്രസിദ്ധ കൊലയാളികള്‍, ഭീകരവാദികള്‍, സെലബ്രിറ്റികള്‍ എന്നിങ്ങനെ കൗതുകകരമായ അന്തേവാസികളുണ്ടായിരുന്ന ജയിലുകളാണ് പൊതുജനത്തിന് സന്ദ‍ര്‍ശിക്കാന്‍ കഴിയുക.

മഹാത്മ ഗാന്ധി, നെഹ്‍റു, ബാല്‍ ഗംഗാധര തിലക്, വീര്‍ സവര്‍ക്കര്‍ തുടങ്ങിയവര്‍ ഇരുമ്പഴികള്‍ക്കുള്ളില്‍ കഴിഞ്ഞ യെര്‍വാദ ജയില്‍, മുംബൈ ഭീകരാക്രമണക്കേസില്‍ പിടിയിലായ അജ്‍മല്‍ അമീര്‍ കസബ് കഴിഞ്ഞ ആര്‍തര്‍ റോഡ് ജയില്‍ എന്നിവ തുറന്നുകൊടുത്തേക്കും. തെലങ്കാനയും ജയില്‍ ടൂറിസം നടപ്പാക്കാന്‍ പ്രാരംഭ പദ്ധതികള്‍ തുടങ്ങിയിരുന്നു.

Maharashtra to allow Jail Tourism

Jail tourism is a growing fad around the world. Maharashtra home department plans to throw open its jails to the common public keen on a taste of history. Officials in the department are working on a 'jail tourism policy' which will allow access to certain jails in the state by common people.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ