ആപ്പ്ജില്ല

Rahul Gandhi: രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്ന് പികെ ഫിറോസ്

പികെ ഫിറോസിനെ ട്രോളി സോഷ്യൽ മീഡിയ

Samayam Malayalam 12 Dec 2018, 4:06 pm
Samayam Malayalam PK Firos
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം. ഫിറോസിന് പ്രസംഗത്തിൽ പിണഞ്ഞ അബദ്ധത്തെ ട്രോളി കൊല്ലുകയാണ് സോഷ്യൽ മീഡിയ. രാഹുൽ ഗാന്ധിയുടെ മുതു മുത്തച്ഛനാണ് മഹാത്മാ ഗാന്ധിയെന്ന് പ്രസംഗിക്കുന്ന വീഡിയോ ആണ് വൈറലാവുന്നത്.

രാജീവ് ഗാന്ധി മരിച്ചത് കോയമ്പത്തൂരിലാണെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഭീമൻ അബദ്ധം പിണഞ്ഞ ഫിറോസിനെതിരെ ട്രോളുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.


നിരവധി ട്രോൾ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.


രാഹുൽ ഗാന്ധിയുടെ മുത്തച്ഛനാണ് രാഹുൽ ഗാന്ധിയെങ്കിലും സാധ്യതയുള്ള മറ്റ് ചില ബന്ധങ്ങളുമായി ട്രോളൻമാർ സോഷ്യൽ മീഡിയ നിറയുകയാണ്. പഴശ്ശിരാജയുടെ അനിയനാണ് ഇളയരാജയെന്ന് വരെ ട്രോളുകൾ ഇറങ്ങി തുടങ്ങി.

ആര്‍ട്ടിക്കിള്‍ ഷോ