ആപ്പ്ജില്ല

എഴുത്തുകാരനാവേണ്ട; പുസ്തകം കത്തിക്കാമെന്ന് കമല്‍ സി

ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത

TNN 12 Jan 2017, 7:13 pm
ദേശീയ ഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത എഴുത്തുകാരന്‍ കമല്‍ സി ചവറ തന്റെ ‘ശ്മശാനങ്ങളുടെ നോട്ടു പുസ്തകം’ എന്ന നോവല്‍ കത്തിക്കുമെന്ന് ഫേസ്ബുക്കിൽ പ്രഖ്യാപിച്ചു. ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് കോഴിക്കോട്ട് കിഡ്സന്‍ കോര്‍ണറില്‍ വെച്ച് പുസ്തകം കത്തിക്കുമെന്നാണ് കമൽ അറിയിച്ചിരിക്കുന്നത്. താന്‍ കാരണം അമ്മയ്ക്കും ഹൃദ്രോഗിയായ അച്ഛനും ബധിരനും മൂകനുമായ ചേട്ടനും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പോലീസ് നിരന്തരം തന്റെ വീട് കയറിയിറങ്ങി കുടുംബാംഗങ്ങളെ ഭയപ്പെടുത്തുകയും തന്നെ കൊന്നുകളയുമെന്ന് പറഞ്ഞ് ഭീഷണി കോളുകള്‍ വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് എഴുത്തുനിര്‍ത്തുന്നതെന്ന് കമല്‍സി ഫേസ് ബുക്കില്‍ വ്യക്തമാക്കിയിരിക്കുന്നത്. ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീൻ ബുക്സി നോട് പിൻവലിക്കാൻ ആവശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Samayam Malayalam malayalam writer kamal c chavara ready to burn his controversial book
എഴുത്തുകാരനാവേണ്ട; പുസ്തകം കത്തിക്കാമെന്ന് കമല്‍ സി


കമൽ സിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്....


Malayalam writer Kamal C Chavara will burn his controversial book.

ആര്‍ട്ടിക്കിള്‍ ഷോ