ആപ്പ്ജില്ല

മെട്രോ ട്രെയിനിന് മേൽ യുവാവിന്റെ സാഹസപ്രകടനം

70 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച മെട്രോ ട്രെയിനിന് പുറത്ത് അള്ളിപ്പിടിച്ച് യുവാവിന്റെ സാഹസപ്രകടനം

TNN 25 Sept 2017, 11:24 pm
പെര്‍ത്ത് : ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ച മെട്രോ ട്രെയിനിന് പുറത്ത് അള്ളിപ്പിടിച്ച് യുവാവിന്റെ സാഹസപ്രകടനം. ഇതിന്റെ 19 സെക്കന്റ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ട്രെയിനിന്റെ പുറകില്‍ അല്‍പ്പം മുന്നോട്ട് തള്ളി നില്‍ക്കുന്ന ഭാഗത്ത് കയറി വിന്‍ഡ് സ്‌ക്രീന്‍
Samayam Malayalam man clings to front of train moving at 70mph
മെട്രോ ട്രെയിനിന് മേൽ യുവാവിന്റെ സാഹസപ്രകടനം

വൈപ്പറുകള്‍ പിടിച്ചാണ് ഇയാള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ലേസ് സ്റ്റോണ്‍ എന്നയാളാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ട്രെയിന്‍ യാത്ര തുടങ്ങുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പേ 23 കാരന്‍ ഓടിക്കയറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ലീഡര്‍വില്ലേ സ്റ്റേഷനില്‍ ശനിയാഴ്ച വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. ട്രെയിന്‍ അടുത്ത സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് യുവാവിന്റെ മാനസിക നില പരിശോധിച്ചു. സാഹസ പ്രകടനങ്ങളുടെ പ്രാങ്ക് വീഡിയോ തയ്യാറാക്കാനാകും യുവാവ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് കരുതുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.


Man clings to front of train moving at 70mph

Daredevil lad clings to front of train speeding at 70mph.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ