ആപ്പ്ജില്ല

പവര്‍കട്ടിനെക്കുറിച്ച് ഫേസ്‍ബുക്ക് പോസ്റ്റിട്ടു; രാജ്യദ്രോഹക്കുറ്റം ചുമത്തി

കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന നടപടിയാണിതെന്ന് കാണിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ പ്രതിഷേധം ശക്തമായി. ഇതോടെ മുഖ്യമന്ത്രി ഇടപെട്ട് രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു.

Samayam Malayalam 15 Jun 2019, 7:29 pm

ഹൈലൈറ്റ്:

  • ഛത്തീസ്‍ഗഢ്‍ പവര്‍കട്ടിനെക്കുറിച്ച് ഫേസ്‍ബുക്ക് പോസ്റ്റ്
  • രാജ്യദ്രോഹക്കുറ്റം ചുമത്തി 53 വയസ്സുകാരനെ അറസ്റ്റ് ചെയ്‍തു
  • വ്യാപകപ്രതിഷേധത്തെ തുടര്‍ന്ന രാജ്യദ്രോഹം പിന്‍വലിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam power
രാജ്‍നഗോണ്‍ (ഛത്തീസ്‍ഗഢ്): ഛത്തീസ്‍ഗഢ്‍ സംസ്ഥാനത്തെ വൈദ്യുതി തടസ്സത്തെക്കുറിച്ച് ഫേസ്‍ബുക്കില്‍ പോസ്റ്റിട്ടയാള്‍ക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇയാള്‍ ഫേസ്‍ബുക്കിലൂടെ അഭ്യൂഹങ്ങള്‍ പരത്തുകയാണ് എന്നാരോപിച്ചാണ് അറസ്റ്റ് ചെയ്‍തത്.
53 വയസ്സുകാരനായ മാംഗേലാല്‍ അഗര്‍വാളിനെയാണ് പോലീസ് അറസ്റ്റ് ചെയ്‍തത്. സംസ്ഥാനത്തെ വൈദ്യുതി കമ്പനിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന നടപടിയാണിതെന്ന് കാണിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിന് എതിരെ പ്രതിഷേധം ശക്തമായി. ഇതോടെ മുഖ്യമന്ത്രി ഇടപെട്ട് രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചു.

ഇന്‍വെര്‍ട്ടര്‍ നിര്‍മ്മാണ കമ്പനികളെ സഹായിക്കാന്‍ വേണ്ടി മധ്യപ്രദേശ് സര്‍ക്കാരിനോട് ചേര്‍ന്ന് പവര്‍കട്ട് ഉണ്ടാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒത്തുകളിക്കുകയാണ് എന്നായിരുന്നു ഇയാള്‍ ഫേസ്‍ബുക്ക് വീഡിയോയില്‍ പറഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ