ആപ്പ്ജില്ല

ചിരട്ടയ്ക്ക് പിന്നാലെ മാവിലയും ചാണകവും പുളിങ്കുരുവും ഓൺലൈൻ വിൽപനയ്ക്ക്

വരിക്ക ചക്കയുടെ അഞ്ച് കുരുവും പുളിങ്കുരുവും ചാണകവും ഓൺലൈനിൽ ലഭ്യമാണ്. ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും 100 രൂപയാണ് ചക്കക്കുരുവിനുള്ളത്. ഒരു ചക്കക്കുരുവിന് 20 രൂപ. 100 ഗ്രാം പുളിങ്കുരുവിന് 100 രൂപയാണ് ഓൺലൈൻ വില.

Samayam Malayalam 23 Jan 2019, 10:31 am
3000 രൂപയുടെ ചിരട്ട ഓണ്‍ലൈൻ വിൽപനയ്ക്ക് വെബ്സെറ്റിൽ കാണപ്പെട്ട ഓരോ മലയാളിയും മൂക്കത്ത് വിരൽ വെച്ചു. അതിന് പിന്നാലെ മാവിയലും ചാണകും പുളിങ്കുരുവും ചക്കക്കുരുവും ഒക്കെ ഓണ്‍ലെനിൽ വിൽപനയ്ക്ക് എത്തിയിരിക്കുകയാണ്. ‘ധാര്‍മിക മാംഗോ ലീവ്‌സ്’ എന്ന പേരിലാണ് മാവില ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഉണങ്ങിയ മാവിലകളുടെ വില വെറും 200 രൂപ. അതൊടൊപ്പം മരുന്നാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉണങ്ങിയ മാവില പൊടിയ്ക്ക് അറുന്നൂറ് രൂപയ്ക്ക് മുകളിലാണ് വില.
Samayam Malayalam ചിരട്ടയ്ക്ക് പിന്നാലെ മാവിലയും ചാണകവും പുളുങ്കുരുവും ഓൺലൈൻ വിൽപനയ്ക്ക്
ചിരട്ടയ്ക്ക് പിന്നാലെ മാവിലയും ചാണകവും പുളുങ്കുരുവും ഓൺലൈൻ വിൽപനയ്ക്ക്


വരിക്ക ചക്കയുടെ അഞ്ച് കുരുവും പുളിങ്കുരുവും ചാണകവും ഓൺലൈനിൽ ലഭ്യമാണ്. ഫ്ലിപ്പ്കാര്‍ട്ടിലും ആമസോണിലും 100 രൂപയാണ് ചക്കക്കുരുവിനുള്ളത്. ഒരു ചക്കക്കുരുവിന് 20 രൂപ. 100 ഗ്രാം പുളിങ്കുരുവിന് 100 രൂപയാണ് ഓൺലൈൻ വില.

ചാണകം ഓൺലൈൻ വിൽപനയ്ക്ക്


പശുവിൻ്റെ ഉല്‍പ്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഗോക്രാന്തി എന്ന സൈറ്റിൽ നാല് ചെറിയ ഉരുള ചാണകത്തിന് 250 രൂപ നൽകണം. ആമസോണിലും ചാണകം ഉണക്കി വിൽക്കുന്നുണ്ട്. ആമസോണിൽ പ്രത്യക്ഷപ്പെട്ട ചിരട്ടയ്ക്ക് 3000 രൂപയായിരുന്നെങ്കിലും അൻപത്തിയഞ്ച് ശതമാനം ഡിസ്കൗണ്ടോടെ 1365 രൂപയ്ക്ക് ഇൻ്റര്‍നാഷണൽ ചിരട്ട ലഭ്യമാകുമായിരുന്നു. എന്നാൽ മാവിലയ്ക്ക് ഓഫറൊന്നും തന്നെയില്ല. ഒരുപാട് പേര്‍ ചിരട്ട ഓര്‍ഡര്‍ ചെയ്ത് സൈറ്റിൽ റിവ്യൂകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്.

ആര്‍ട്ടിക്കിള്‍ ഷോ