ആപ്പ്ജില്ല

വൈറലായി 'മഞ്ചാടിക്കുന്നില്‍' വിവാഹ വീഡിയോ

ഇത്ര പ്രശസ്തനായ ഒരാൾ ഒരു വിവാഹ വീഡിയോക്ക് വരികൾ കുറിക്കുന്നത് ഇതാദ്യമാകുമെന്ന് വരൻ റോബിൻ അവകാശപ്പെടുന്നു

TNN 26 Oct 2016, 3:09 pm
വിവാഹക്ഷണക്കത്ത് മുതൽ എല്ലാറ്റിലും പുതുമകൾ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. വേറിട്ട രീതിയിലുള്ള വിവാഹ വീഡിയോകൾ പലതും നാം ഇതിനോടകം കണ്ടു കഴിഞ്ഞു. അത്തരത്തിൽ ഒരു വിവാഹ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ നടി പൊന്നമ്മ ബാബുവിന്‍റെ മകൾ പിങ്കിയുടെ വിവാഹ വീഡിയോ ഒരു സിനിമാ ഗാനം പോലെ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
Samayam Malayalam manjadikkunnil the wedding video of ponnamma babu goes viral
വൈറലായി 'മഞ്ചാടിക്കുന്നില്‍' വിവാഹ വീഡിയോ


'മഞ്ചാടിക്കുന്നിൽ' എന്നു പേരിട്ട വിവാഹ വീഡിയോക്ക് വേണ്ടി ഗാനം എഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഇത്ര പ്രശസ്തനായ ഒരാൾ ഒരു വിവാഹ വീഡിയോക്ക് വരികൾ കുറിക്കുന്നത് ഇതാദ്യമാകുമെന്ന് വരൻ റോബിൻ അവകാശപ്പെടുന്നു. വിനു തോമസാണ് ഗാനത്തിന് ഈണം നൽകിയത്. പ്രശസ്ത പിന്നണി ഗായകരായ നജീം അർഷാദും സംഗീതയും ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്.

വരൻ റോബിൻ വർഗീസിന്‍റെ സുഹൃത്ത് കൂടിയായ സരിൻ ചന്ദ്രനാണ് വീഡിയോയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.



Manjadikkunnil, the wedding video of Ponnamma Babu goes viral

The wedding video named Manjaadikunnil goes viral. It is the wedding video of Pinky Babu, daughter of Ponnamma Babu.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ