ആപ്പ്ജില്ല

ആംഗ്യഭാഷയിൽ നടന്ന ഒരു വിവാഹച്ചടങ്ങ്

''ഇന്നു മുതൽ മരണം വരെ സുഖത്തിലും ദുഃഖത്തിലും....'' എന്നു തുടങ്ങുന്ന വിവാഹ പ്രതിജ്ഞ ക്രൈസ്തവ വിവാഹത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്.

TNN 11 Feb 2018, 5:12 pm
''ഇന്നു മുതൽ മരണം വരെ സുഖത്തിലും ദുഃഖത്തിലും....'' എന്നു തുടങ്ങുന്ന വിവാഹ പ്രതിജ്ഞ ക്രൈസ്തവ വിവാഹത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്. വൈദികൻ ചൊല്ലികൊടുക്കുന്ന പ്രതിജ്ഞ ഏവരെയും സാക്ഷി നിർത്തി വധൂവരന്മാർ ചൊല്ലും. എന്നാൽ കോട്ടയം സെന്‍റ് മേരീസ് ഫെറോന പള്ളിയിൽ നടന്നതാകട്ടെ ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ടുള്ള ഒരു അപൂർവ്വ വിവാഹച്ചടങ്ങാണ്.
Samayam Malayalam marriage of deaf and dumb couples goes viral
ആംഗ്യഭാഷയിൽ നടന്ന ഒരു വിവാഹച്ചടങ്ങ്


വൈദികൻ ചൊല്ലികൊടുത്ത പ്രതിജ്ഞ വധൂവരന്മാരായ ബിനീഷും ഹിമയും ഏറ്റുപറഞ്ഞില്ല, അവർ കേട്ടതുമില്ല. അവർ മാത്രമല്ല അതിഥികളായി എത്തിയവർ ആരുംതന്നെ കേട്ടില്ല. കൺനിറയെ കാണുക മാത്രമെ ചെയ്തുള്ളൂ. ആംഗ്യ ഭാഷയിലായിരുന്നു പ്രതിജ്ഞ ചൊല്ലലും വിവാഹചടങ്ങുകളും നടന്നത്. ജന്മനാ ബധിരരും മൂകരുമാണ് ബിനീഷും ഹിമയും. ഇവരുടെ വിവാഹമാണ് ഏവരെയും അമ്പരിപ്പിച്ച് കൊണ്ട് അതിരമ്പുഴ പള്ളിൽ ആംഗ്യഭാഷയിൽ നടന്നത്.



വിവാഹം ബിനീഷിനും ഹിമയ്ക്കും മനസിലാകുന്ന രീതിയിലായിരിക്കണം എന്ന് ഇരുവരുടെയും മാതാപിതാക്കൾക്ക് നിർബന്ധമുണ്ടായിരുന്നു. വിവാഹത്തിന് മുഖ്യ കാർമ്മികത്വം വഹിച്ച ഫാ.ബിജു മൂലക്കര അതിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ വിവാഹം ആംഗ്യ ഭാഷയിൽ ദിവ്യബലിക്കൊപ്പം നടന്നു.

അതിരമ്പുഴ കോണിക്കൽ തോമസ്-ചിന്നമ്മ ദമ്പതികളുടെ മകനാണ് ബിനീഷ്. ആലപ്പുഴ ജയിംസിന്‍റെയും മേരിക്കുട്ടിയുടെയും മകളാണ് ഹിമാ റോസ്. ഫാ. ബിജുവാകട്ടെ മൂകരും ബധിരരുമായ ആളുകൾക്കിടയിൽ പ്രവർത്തിച്ചുവരികയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ