ആപ്പ്ജില്ല

മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകൾ ഒന്നിക്കുന്ന മാഷപ്പ് വീഡിയോ

ഇതുവരെ വീഡിയോക്ക് യൂട്യൂബിൽ ഡിസ്ലൈക്കുകൾ ഒന്നും കിട്ടിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്

TNN 9 Jun 2017, 10:39 pm
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളും യുവതാരങ്ങളുമെല്ലാമൊന്നിക്കുന്ന മാഷപ്പ് വീഡിയോ ശ്രദ്ധേയമാകുന്നു. വിവിധ ചിത്രങ്ങളിലെ രംഗങ്ങളും മാസ് ഗാനവും പശ്ചാത്തലമാകുമ്പോൾ വീഡിയോ വളരെ ആകര്‍ഷകമാകുന്നുണ്ട്. സാഗര്‍ സജിത്താണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
Samayam Malayalam mashup video seeking attention with all mollywood actors
മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകൾ ഒന്നിക്കുന്ന മാഷപ്പ് വീഡിയോ





തമിഴ് ചിത്രമായ ഭൈരവയിലെ ഗാനമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ബിജു മേനോൻ, ജയസൂര്യ, നിവിൻ പോളി, ദുൽഖര്‍ സൽമാൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ തുടങ്ങി മലയാളത്തിലെ എല്ലാ മുൻ നിര നായകന്മാരും വീഡിയോയിലെത്തുന്നുണ്ട്. ഇതുവരെ വീഡിയോക്ക് യൂട്യൂബിൽ ഡിസ്ലൈക്കുകൾ ഒന്നും കിട്ടിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

Mashup video seeking attention with all mollywood Actors

Mashup video with all mollywood Actors seeking attention from Youtube

ആര്‍ട്ടിക്കിള്‍ ഷോ