ആപ്പ്ജില്ല

അബ്ദുല്‍ കലാമിന്‍റെ അപരന്‍ ആലുവയിൽ

തമിഴ്നാട് പൊള്ളാച്ചി ഉദുമല്‍പേട്ട് സ്വദേശിയാണ് ഷെയ്ഖ് മൊയ്തീന്‍ എന്ന ഈ അപരൻ.

TNN 12 Aug 2017, 3:41 pm
ദിലീപിനെ കാണാൻ അമ്മ സരോജം ആലുവ സബ് ജയിലിലെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ദിലീപിന്‍റെ അമ്മയുടെ വരവും പ്രതീക്ഷിച്ചിരുന്ന മാധ്യമ പ്രവർത്തകർക്ക് മുന്നിൽ ചെന്നുപ്പെട്ടതാകട്ടെ ഒരു സ്പെഷ്യൽ അതിഥിയും. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനോട് രൂപസാദൃശ്യമുള്ള ഈ വ്യക്തി ജയിലിലെത്തിയതോടെ ഏവരുമൊന്ന് അത്ഭുതപ്പെട്ടു. തമിഴ്നാട് പൊള്ളാച്ചി ഉദുമല്‍പേട്ട് സ്വദേശിയാണ് ഷെയ്ഖ് മൊയ്തീന്‍ എന്ന ഈ അപരൻ. വാഹനാപകടക്കേസില്‍ തടവിൽ കഴിയുന്ന ബന്ധുവിനെ കാണാനായിരുന്നു മൊയ്തീൻ ആലുവയിലെത്തിയത്.
Samayam Malayalam meet mr shaik mohideen the dupe of kalam
അബ്ദുല്‍ കലാമിന്‍റെ അപരന്‍ ആലുവയിൽ



പെയിന്‍റിംഗ് കരാറുകാരനാണ് ​ കലാമിന്‍റെ അപരനായ മൊയ്തീന്‍. അബ്ദുള്‍ കലാമിന്‍റെ അപരന്‍ എന്ന നിലയ്ക്കും മൊയ്തീന്‍ പ്രശസ്തനാണ്. കലാം രാഷ്ട്രപതിയായിരുന്നപ്പോൾ രണ്ടുതവണ നേരിൽ കണ്ടിട്ടുണ്ടെന്നാണ് മൊയ്തീൻ പറയുന്നത്. ആദ്യ കാഴ്ചയിൽ തന്നെ താങ്കൾ എന്നെപ്പോലെയുണ്ട് എന്നായിരുന്നുവത്രെ കലാം പറഞ്ഞത്. കൂടാതെ തന്നോട് ഒരു കാര്യം കൂടി കലാം ആവശ്യപ്പെട്ടു. ഗ്രാമങ്ങളിൽ ചെന്ന് പ്രവർത്തിക്കാൻ തനിക്ക് സാധിക്കില്ലെന്നും ആ കുറവ് തന്നോട് രൂപസാദ്യശ്യമുള്ള താങ്കൾ നടപ്പിലാക്കണമെന്നും കലാം ആവശ്യപ്പെട്ടിരുന്നു.



രാജ്യത്തിന്‍റെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നത് അതിനാൽ ഗ്രാമങ്ങളിൽ സേവനം നടത്തണമെന്നുള്ള കലാമിന്‍റെ ആവശ്യപ്രകാരം പൊതുപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് മൊയ്തീൻ. കുട്ടികള്‍ക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമങ്ങളാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി എന്നാണ് മൊയ്തീൻ പറയുന്നത്. അതിനെതിരെ മൊയ്തീൻ പ്രചാരണ പരിപാടികളും നടത്തുന്നുണ്ട്.

Meet Mr. Shaik Mohideen, the dupe of kalam

Shaik Mohideen, who resemblance APJ Abdulkalam, visited Aluva Sub Jail to meet his relative. He was a special guest for everyone including media.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ