ആപ്പ്ജില്ല

ഇതാണ് ഇന്‍റെർനെറ്റിൽ താരമായി മാറിയ മീൻക്കാരൻ പൂച്ച

വിയറ്റ്നാമിലെ തിരക്കേറിയ ചന്തകളിലൂടെ കടന്നുപോകുമ്പോൾ ഇവനെ കണ്ടാൽ ആരുമൊന്ന് നോക്കിനിൽക്കും.

Samayam 7 Mar 2018, 5:05 pm
വിയറ്റ്നാമിലെ തിരക്കേറിയ ചന്തയിലൂടെ കടന്നുപോകുമ്പോൾ ഇവനെ കണ്ടാൽ ആരുമൊന്ന് നോക്കിനിൽക്കും. കൂളിങ് ഗ്ലാസും നീളൻ കുപ്പായവുമണിഞ്ഞ് ഇവന്‍റെ നിൽപ്പുകണ്ടാൽ പൂച്ചയ്ക്കെന്താ മീൻ വില്ക്കുന്നിടത്ത് കാര്യമെന്ന് ചിന്തിച്ചേക്കാം. ദിവസവും തലയിലൊരു തൊപ്പിയും കൂളിങ് ഗ്ലാസും ഉടുപ്പുമണിഞ്ഞ് കിടിലൻ ലുക്കിലാണ് പൂച്ച എത്തുന്നത്. ഉടമയ്ക്കൊപ്പം മീൻ കച്ചവടമാണ് പ്രധാന തൊഴിൽ. കച്ചവട തന്ത്രത്തിന്‍റെ ഭാഗമായാണ് ഉടമ ഇവനെ കൂടെകൂട്ടിയത്.
Samayam Malayalam meet the cutest fish vendor in vietnam who is taking the internet by storm with his adorable pics
ഇതാണ് ഇന്‍റെർനെറ്റിൽ താരമായി മാറിയ മീൻക്കാരൻ പൂച്ച




മീൻ വാങ്ങാൻ താല്പര്യമില്ലാത്തവർ പോലും ഇവനെ കണ്ടാൽ ഉടമയെ സമീപിക്കും. മീനിന് ചുറ്റും പൂച്ച വട്ടമിടുന്നതുപോലെ ഇവനെ കാണാൻ കടയ്ക്ക് ചുറ്റും ആളുകളുടെ തിരക്കാണ്. ലീ ക്വോക് ഫോങാണ് ഈ മൂന്നു വയസ്സുകാരൻ പൂച്ചയുടെ ഉടമ. മീൻ കച്ചവടം നടത്തുന്നത് പൂച്ചയാണോ എന്നു ചിലപ്പോൾ ചിന്തിച്ചേക്കാം. ഒളികണ്ണിട്ട് പോലും ഇവൻ മീനിനെ നോക്കില്ല. ആളു പക്കാ പ്രൊഫഷണലാണ്.



മീൻ കച്ചവടത്തിൽ തന്നെ സഹായിക്കുന്ന ഈ പൂച്ചയ്ക്ക് ഉടമ നൽകിയ പേരാകാട്ടെ 'ഡോഗ്'. ദിവസവും നല്ല വേഷം ധരിച്ചേ ഇവൻ കടയില്ലെത്തുകയുള്ളൂ. സ്വന്തമായി മീൻ കച്ചവടമുള്ളതു കൊണ്ടാകണം ഇവന് പ്രിയം ഐസ്ക്രീമാണ്. ഉറക്കവും യാത്രയുമാണ് മറ്റു വിനോദങ്ങൾ. സ്റ്റൈലൻ ലുക്കിൽ എത്തുന്നതിനാൽ ഇവന് ഗേൾ ഫ്രണ്ടസും ഏറെയാണ്.



അവനൊപ്പം നിന്ന് ആരെങ്കിലും ഫോട്ടോ എടുക്കാൻ ശ്രമിച്ചാലോ ഉടനെ പോസ് ചെയ്യും. വസ്ത്രം ധരിക്കുന്നതും വളരെ ഇഷ്ടമാണ് അനങ്ങാതെ നിന്നുകൊടുക്കുമെന്നാണ് ലീ ക്വോക് പറയുന്നത്. വിയ്റ്റ്നാം ഫിഷ് മാർക്കറ്റിൽ ഡോഗ് ഒരു സൂപ്പർസ്റ്റാറായി മാറിയിരിക്കുകയാണ്. ഒപ്പം ലീക്വോകും കച്ചവടം പൊടിപൊടിക്കുകയാണ്.







ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ