ആപ്പ്ജില്ല

​ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മെഗാ ഓണസദ്യ!!!!

222 വിഭവങ്ങളുമായി ഫാ.ജോസ് തെക്കന്‍ മെമ്മോറിയല്‍ മെഗാ ഓണസദ്യ

TNN 1 Sept 2017, 8:51 pm
കൊച്ചി : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡിസിന്റെ നേതൃത്വത്തില്‍ 222 വിഭവങ്ങളുമായി ഫാ.ജോസ് തെക്കന്‍ മെമ്മോറിയല്‍ മെഗാ ഓണസദ്യ അരങ്ങേറി. 28 തരം പ്രധാന കറികള്‍, 25 തരം അച്ചാറുകള്‍, 55 തരം തോരന്‍, 38 തരം മറ്റ് ഇതര കറികള്‍, 26 തരം പായസം എന്നി വിഭവങ്ങള്‍ ചേര്‍ന്നതായിരുന്നു മെഗാസദ്യ.
Samayam Malayalam mega onam sadya at irinjalakuda christ college
​ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ മെഗാ ഓണസദ്യ!!!!


വിദ്യാര്‍ഥികള്‍ ഓരോ വിഭവങ്ങളിലും വിട്ടുകളില്‍ ഉണ്ടാക്കി കൊണ്ട് വരുകയായിരുന്നു.മുഖ്യസംഘാടകന്‍ പ്രൊഫ. അല്‍നിഷാല്‍ മെഗാസദ്യയെ കുറിച്ച് വിശദീകരണം നല്‍കി. ചടങ്ങില്‍ പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഡോ.മാത്യു പോള്‍ ഊക്കന്‍,വൈസ് പ്രിന്‍സിപ്പള്‍മാരായ ഫാ.ജോളി ആന്‍ഡ്രൂസ്,പ്രൊഫ വി പി ആന്റോ,വാര്‍ഡ് മെമ്പര്‍ ഫിലോമിന ജോയ്,ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം അദ്ധ്യാപകന്‍ ഫാ.ജോയ് പീണിക്കപറമ്പില്‍,മുന്‍ മനേജര്‍ ഫാ.ജോണ്‍ പാലിയേക്കര,ഫാ.ജോയ് പയ്യാപ്പിള്ളി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

mega onam sadya at irinjalakuda

mega onam sadya at irinjalakuda christ college.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ