ആപ്പ്ജില്ല

മേഘക്ക് മാംഗല്യം; ഒഡീഷയിൽ നിന്ന് ഒരു ചരിത്രവിവാഹം

തന്നെ വിവഹാം കഴിക്കാൻ ബസുദേവ് കാണിച്ച ധൈര്യം പ്രശംസനീയം തന്നെയെന്ന് മേഘ പ്രതികരിച്ചു

TNN 27 Jan 2017, 4:05 pm
ഭുബനേശ്വർ: ഭിന്നലിംഗത്തിൽപ്പെട്ട വ്യക്തികൾക്ക് വിവാഹം കഴിക്കാനോ അമ്മയാകാനോ കഴിയില്ലെന്ന പൊതു ധാരണയെ ചോദ്യം ചെയ്തു കൊണ്ട് ഭിന്നലിംഗത്തിൽപ്പെട്ട മേഘയും ഭുബനേശ്വർ സ്വദേശിയായ ബസുദേവും ഇന്ന് വിവാഹിതരായി. തന്നെ വിവഹാം കഴിക്കാൻ ബസുദേവ് കാണിച്ച ധൈര്യം പ്രശംസനീയം തന്നെയെന്ന് മേഘ പ്രതികരിച്ചു.
Samayam Malayalam megha got married a historic marriage from odisha
മേഘക്ക് മാംഗല്യം; ഒഡീഷയിൽ നിന്ന് ഒരു ചരിത്രവിവാഹം


ഭിന്നലിംഗക്കാർ കുറിച്ച് തെറ്റായ ധാരണകളാണ് ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നതെന്ന് മേഘ വ്യക്തമാക്കി. ബസുദേവിന്‍റെ കുടുംബത്തില്‍ നിന്നും തനിക്ക് വിവാഹാലോചന വന്ന് ഇരുവീട്ടുകീരുടെയും സമ്മതത്തോടെ ഉറപ്പിച്ചതാണ് തങ്ങളുടെ വിവാഹമെന്ന് മേഘ പറഞ്ഞു. ഹിന്ദു മതാചാരപ്രകാരമായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.

ആദ്യവിവാഹത്തിൽ ബസുദേവിന് നാല് മക്കളുണ്ട്. രാജ്യത്തെ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി മൂന്ന് വർഷങ്ങൾക്ക് മുൻപ് വിധി പുറപ്പെടുവിച്ചിരുന്നു.
Odisha: Transgender woman gets married to a man in Bhubaneswar. pic.twitter.com/EqP1p4zUHE — ANI (@ANI_news) January 27, 2017 Megha got married: A historic wedding from Odisha

Basudev, Bhubaneshwar native Basudev married Megha, a transgender.

ആര്‍ട്ടിക്കിള്‍ ഷോ