ആപ്പ്ജില്ല

കച്ചോരി വില്‍പ്പനക്കാരന്‍റെ പ്രതിവര്‍ഷ വരുമാനം 70 ലക്ഷം, പിന്നീടുണ്ടായത്

ഇക്കഴിഞ്ഞ ദിവസം അലിഗര്‍ പ്രവിശ്യയില്‍ കച്ചോരി വില്‍പ്പനക്കാരനായ മുകേഷ് കുമാറിനെതിരെ നികുതിവകുപ്പിന്‍റെ നടപടി ഉണ്ടായതാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കച്ചോരി വിറ്റ് ഇയാള്‍ ഉണ്ടാക്കുന്നത് പ്രതിവര്‍ഷം 70 ലക്ഷം രൂപയോളം ആണെന്നാണ്‌ റിപ്പോര്‍ട്ട്.

Samayam Malayalam 28 Jun 2019, 3:05 pm
ഉത്തരേന്ത്യയിലെ റോഡരികുകളില്‍ സ്ഥിരമായി കാണുന്ന ഒരു പലഹാരമാണ് കച്ചോരി. കച്ചോരി വിറ്റ് ഉപജീവനം നടത്തുന്ന നിരവധി ആള്‍ക്കാര്‍ ഇവിടെയുണ്ട്.

ഇക്കഴിഞ്ഞ ദിവസം അലിഗര്‍ പ്രവിശ്യയില്‍ കച്ചോരി വില്‍പ്പനക്കാരനായ മുകേഷ് കുമാറിനെതിരെ നികുതിവകുപ്പിന്‍റെ നടപടി ഉണ്ടായതാണ് വാര്‍ത്തകളില്‍ നിറയുന്നത്. കച്ചോരി വിറ്റ് ഇയാള്‍ ഉണ്ടാക്കുന്നത് പ്രതിവര്‍ഷം 70 ലക്ഷം രൂപയോളം ആണെന്നാണ്‌ റിപ്പോര്‍ട്ട്.

ഇയാള്‍ ജി എസ് ടി പ്രകാരമുള്ള നികുതി അടയ്ക്കുന്നില്ല എന്ന് ആരോ പരാതി കൊടുത്തു. തുടര്‍ന്ന് വ്യവസായ നികുതി വകുപ്പ് ഇയാളുടെ ഔട്ട്‌ലറ്റ് റെയ്ഡ് ചെയ്യുകയായിരുന്നു. വ്യാവസായിക വരുമാനം 40 ലക്ഷത്തില്‍ കൂടുതലായാല്‍ നിയമപ്രകാരമുള്ള നികുതി അടയ്ക്കണം.

എന്നാല്‍ തനിക്ക് ദിവസം ലഭിക്കുന്നത് വെറും 2000-3000 രൂപയാണ് എന്നും 40 ലക്ഷത്തിനു മേല്‍ വരുമാനം ഇല്ലെന്നും മുകേഷ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ