ആപ്പ്ജില്ല

ആറന്മുള വള്ളസദ്യയുണ്ട് മനസ്സും വയറും നിറച്ച് മോദി

സദ്യക്കൊപ്പം കോഴിക്കോടൻ പലഹാരങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. നൂറോളം വിഭവങ്ങളാണ് സദ്യയിൽ നിരന്നത് .

TNN 26 Sept 2016, 11:43 am
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും മറ്റ് പാർട്ടി നേതാക്കളും ആറന്മുള വള്ളസദ്യയുണ്ട് മനസ്സും വയറും നിറച്ച് മോദി കോഴിക്കോട് വിട്ടത്. സദ്യക്കൊപ്പം കോഴിക്കോടൻ പലഹാരങ്ങളും ഉൾക്കൊള്ളിച്ചിരുന്നു. നൂറോളം വിഭവങ്ങളാണ് സദ്യയിൽ നിരന്നത് .
Samayam Malayalam modi enjoyed aranmula vallasadya
ആറന്മുള വള്ളസദ്യയുണ്ട് മനസ്സും വയറും നിറച്ച് മോദി


പ്രധാനമന്ത്രിയും സഹമന്ത്രിമാരും നേതാക്കളും സദ്യയുണ്ടത് ഇലയിലാണന്നതും പ്രത്യേകത തന്നെയാണ്.. കേരളത്തിന്റെ സദ്യക്ക് നല്ല സർട്ടിഫിക്കറ്റ് നൽകിയാണ് പ്രധാനമന്ത്രി യാത്ര പറഞ്ഞത്. എൽ.കെ.അഡ്വാനിയും മുരളീമനോഹർ ജോഷിയുമൊക്കെ സദ്യ ആസ്വദിച്ചു. സദ്യക്കൊപ്പം ഉത്തരേന്ത്യൻ വിഭവങ്ങളായ
റൊട്ടി, നാൻ, ഫുൽക്ക തുടങ്ങിയവയും നേതാക്കൾ കഴിച്ചു.

1300 പേർ ഒരു പന്തിയിൽ ഒരുമിച്ചിരുന്നു സദ്യ കഴിച്ചു എന്ന അപൂര്‍വതയും ഇതിനുണ്ട്. പ്രതിനിധികളെ കൂടാതെ 3500 പേർ സദ്യയിൽ പങ്കെടുത്തു. മൊത്തം 5000 പേർക്കാണ് സദ്യ നൽകിയത്.

വിവിധ ജില്ലകളിൽനിന്നെത്തിയ പച്ചക്കറി, പാർട്ടി പ്രവർത്തകർ നൽകിയ അരി, പലവ്യഞ്ജനം തുടങ്ങിയവ ഉപയോഗിച്ചാണു സദ്യയൊരുക്കിയത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലായിരുന്നു പാചകം. കൗൺസിലിന്റെ സംഘാടനവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച വൊളന്റിയർമാർക്ക് ഇന്നുകൂടി ഭക്ഷണം വിളമ്പി കലവറ ഉച്ചയോടെ അടയ്ക്കും.

ആര്‍ട്ടിക്കിള്‍ ഷോ