ആപ്പ്ജില്ല

മധുരയില്‍ ദിവസം കൊതുകുകള്‍ കുടിക്കുന്നത് 100 ലിറ്റര്‍ രക്തം

അ‍ഞ്ച് വിഭാഗത്തില്‍പ്പെട്ട കൊതുകകള്‍ ആണ് മധുര നഗരത്തില്‍ കണ്ടെത്തിയത് എന്ന് അമേരിക്കന്‍ കോളേജിലെ സൂവോളജി വിഭാഗം തലന്‍ ഡോ. ആര്‍ സെല്‍വരാജ് പാണ്ഡ്യന്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥയില്‍ ജീവിച്ചിരുന്ന കൊതുകുകള്‍ ക്രമേണ നഗരങ്ങളിലേക്ക് മാറി. ഇപ്പോള്‍ ആ കാലാവസ്ഥയും അവ അതിജീവിക്കുന്നു.

Samayam Malayalam 10 Mar 2019, 12:34 pm

ഹൈലൈറ്റ്:

  • മധുരയില്‍ കൊതുകുകള്‍ ഒരു ദിവസം 100 ലിറ്റര്‍ രക്തം കുടിക്കുന്നു
  • പഠനം നടത്തിയത് മധുരയിലെ ദി അമേരിക്കന്‍ കോളേജ്
  • നഗരത്തില്‍ 40 ഇനം കൊതുകുകള്‍ ഉണ്ടെന്നും പഠന റിപ്പോര്‍ട്ട്
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam mosquitoe-1548975_1280
കൊതുക് കുടിക്കുന്നത് 100 ലിറ്റര്‍ രക്തം
മധുര: തമിഴ്‍നാട്‍ മധുര നഗരത്തില്‍ കൊതുകുകള്‍ ദിവസേന 100 ലിറ്റര്‍ മനുഷ്യരക്തം കുടിക്കുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. നഗരത്തിലെ കാലാവസ്ഥയോട് പൊരുത്തപ്പെട്ട് 40 ഇനം കൊതുകുകകള്‍ മധുര നഗരത്തില്‍ ഉണ്ടെന്നും ദി അമേരിക്കന്‍ കോളേജില്‍ നടന്ന എമേര്‍ജിങ് ട്രെന്‍ഡ്‍സ്‍ ഇന്‍ എന്‍റമോളജി എന്ന സമ്മേളനത്തില്‍ വ്യക്തമായി.
അ‍ഞ്ച് വിഭാഗത്തില്‍പ്പെട്ട കൊതുകകള്‍ ആണ് മധുര നഗരത്തില്‍ കണ്ടെത്തിയത് എന്ന് അമേരിക്കന്‍ കോളേജിലെ സൂവോളജി വിഭാഗം തലന്‍ ഡോ. ആര്‍ സെല്‍വരാജ് പാണ്ഡ്യന്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥയില്‍ ജീവിച്ചിരുന്ന കൊതുകുകള്‍ ക്രമേണ നഗരങ്ങളിലേക്ക് മാറി. ഇപ്പോള്‍ ആ കാലാവസ്ഥയും അവ അതിജീവിക്കുന്നു.

എങ്ങനെയാണ് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കൊതുകകള്‍ എത്തപ്പെട്ടത് എന്നതാണ് ഗവേഷകര്‍ പഠിക്കുന്നത്. കൊതുകുകളുടെ സവിശേഷമായ സ്വഭാവമാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. തുടര്‍ച്ചയായി പത്ത് ദിവസംവരെ കൊതുകുകള്‍ക്ക് ഭക്ഷണമില്ലാതെ തുടരാം. മനുഷ്യരില്‍ പറ്റിപ്പിടിച്ചോ കാറുകളിലോ ബസ്സുകളിലോ ട്രെയിനിലോ അകപ്പെട്ടാകണം ഇവ മറ്റുള്ള സ്ഥലങ്ങളിലേക്ക് പടരുന്നതെന്നും ഗവേഷകര്‍ പറയുന്നു.

മുട്ട വിരിഞ്ഞ് വളര്‍ച്ച പൂര്‍ത്തിയാകാന്‍ കൊതുകുകള്‍ക്ക് രണ്ടാഴ്‍ച്ച മതി. പിന്നീട് ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ ഇവ ജീവിക്കും. മനുഷ്യരക്തം കുടിച്ചാല്‍ മാത്രമേ ഇവയ്ക്ക് മുട്ടയിടാന്‍ കഴിയൂ. സ്വന്തം ശരീരഭാരത്തിന്‍റെ ഒന്നര ഇരട്ടി രക്തം കുടിക്കാന്‍ കൊതുകിന് കഴിയും. പ്രത്യുല്‍പ്പാദനത്തിന് മാത്രമേ മനുഷ്യരക്തം കൊതുകുകള്‍ ആശ്രയിക്കുന്നുള്ളൂ. അല്ലാത്തപ്പോള്‍ സസ്യങ്ങളില്‍ നിന്നുള്ള നീരൂറ്റിയാണ് ഇവ ജീവിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ