ആപ്പ്ജില്ല

സുന്ദരിയെ നോക്കി വാഹനമോടിച്ചാൽ ദേ ദിങ്ങനെയിരിക്കും

അങ്ങനെ ശ്രദ്ധപാളിയപ്പോഴുണ്ടായ ഒരു അപകടമാണിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.

TNN 25 Apr 2017, 6:37 pm
വാഹനമോടിക്കുമ്പോൾ ശ്രദ്ധയൊന്ന് പാളിയാൽ മതി വൻ അപകടത്തിലേക്കായിരിക്കും ചെന്നുചാടുക. അതുകൊണ്ട് തന്നെയാണ് പൂർണമായും റോഡിൽ ശ്രദ്ധിച്ചുവേണം വണ്ടിയോടിക്കണമെന്ന് പറയുന്നത് തന്നെ. അങ്ങനെ ശ്രദ്ധപാളിയപ്പോഴുണ്ടായ ഒരു അപകടമാണിപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. യുക്രേനിലെ ചെറിയ പട്ടണത്തിലാണ് സംഭവം.
Samayam Malayalam motorcycle crashes head on with car in background of girls dance
സുന്ദരിയെ നോക്കി വാഹനമോടിച്ചാൽ ദേ ദിങ്ങനെയിരിക്കും


റോഡരികിൽ ഡാൻസ് ചെയ്യുന്ന സുന്ദരിയെ നോക്കി ഓടിച്ചതായിരുന്നു കാറും സൂപ്പർബൈക്കും തമ്മിൽ കൂടിയിടിച്ച് അപകടമുണ്ടായി. കാർ ഡ്രൈവറിന്‍റെ ശ്രദ്ധ സുന്ദരിയിലേക്ക് തിരിഞ്ഞതാണ് അപകടകാരണം. കൂട്ടിയിടിയുടെ ആഘാതത്തിൽ ബൈക്ക് ഡ്രൈവർ റോഡിൽ തെറിച്ച് വീഴുന്നതായും വീഡിയോയിൽ കാണാൻ കഴിയും. മരണത്തിൽ കലാശിച്ചേക്കാവുന്ന അപകടമാണ് ചെറിയ പരുക്കുകളോടെ അവസാനിച്ചത്. ബൈക്ക് ഡ്രൈവറിന് കാലിനും നട്ടെല്ലിനും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

MOTORCYCLE CRASHES HEAD ON WITH CAR IN BACKGROUND OF GIRLS DANCE VIDEO

This girl twerking distracted a driver into the lane of an oncoming biker who got the worst of the accident.

ആര്‍ട്ടിക്കിള്‍ ഷോ