ആപ്പ്ജില്ല

കുട്ടികളുടെ എണ്ണം കൂട്ടിയാൽ പാരിതോഷികം നൽകും!!

കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതിനനുസരിച്ച് പണം ലഭിക്കും

TNN 10 Jan 2018, 5:13 pm
ഐസ്‌വാൾ: ക്രിസ്ത്യൻ സഭയിൽ ആളുകുറയുന്നതിന് വിചിത്ര പരിഹാരവുമായി മിസോറാം സഭ. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നാണ് സഭയുടെ വാഗ്‌ദാനം. ലംഗ്ലെയ് ബസാര്‍ വെന്‍ങ് ബാപ്റ്റിസ്റ്റ് ചര്‍ച്ചാണ് സഹായധനം പ്രഖ്യാപിച്ചിരിക്കുന്നത്. നാലാമത്തെ കുഞ്ഞിന് 4000 രൂപയും അഞ്ചാമത്തെ കുഞ്ഞിന് 5000 രൂപയും പാരിതോഷിതകം നല്‍കും.
Samayam Malayalam mozo church to reward for increasing number of children
കുട്ടികളുടെ എണ്ണം കൂട്ടിയാൽ പാരിതോഷികം നൽകും!!


കൂടുതല്‍ കുഞ്ഞുങ്ങളെ ജനിപ്പിച്ചാല്‍ അതിനനുസരിച്ച് പണം ലഭിക്കും. മിസോ ഗോത്രങ്ങൾക്കിടയിലുള്ള കുറഞ്ഞ ജനനനിരക്ക് പരിഹരിക്കാനാണ് ശ്രമമെന്ന് സഭ ഭാരവാഹികൾ പറഞ്ഞു. ജനസംഖ്യ വർധിപ്പിക്കാനാണ് ഇങ്ങനെയൊരു പദ്ധതിയെന്ന് ചര്‍ച്ചിന്‍റെ സീനിയര്‍ എക്സിക്യൂട്ടീവ് അംഗം ലാല്‍ റാംലീന പാച്യു പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ