ആപ്പ്ജില്ല

'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' പാടി ധോണിയുടെ മകൾ

മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവാ എന്ന കുഞ്ഞുകുട്ടി പാടിയ അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് എന്ന പാട്ടിന്‍റെ വീഡിയോ

TNN 25 Oct 2017, 10:30 am
അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ എന്ന പാട്ട് എല്ലാവരുടേയും ഓൾ ടൈം ഫേവറേറ്റ് ആയിരിക്കും. എന്നാൽ ആ പാട്ട് മലയാളി അല്ലാത്തൊരാൾ പാടുന്നത് കേട്ടാൽ എങ്ങനെ ഉണ്ടാകും. മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവാ എന്ന കുഞ്ഞുകുട്ടി പാടിയ അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് എന്ന പാട്ടിന്‍റെ വീഡിയോ സോഷ്യൽ മീഡിയ ലോകത്ത് തരംഗമായിരിക്കുകയാണ്.
Samayam Malayalam ms dhoni daughter ziva singing malayalam song
'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' പാടി ധോണിയുടെ മകൾ



ധോണി തന്നെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ധോണിയുടെ മകളുടെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് വീഡിയോ വന്നിരിക്കുന്നത്. അപ്‌ലോഡ് ചെയ്തു ഒരു രണ്ടു മണിക്കൂറിനുള്ളിൽ മുപ്പതിനായിരത്തിലധികം പേരാണ് വീഡിയോ കണ്ടത്. കുഞ്ഞു സിവ എങ്ങനെ മലയാളം പാട്ട് പാടുന്നു എന്ന് അത്ഭുതപെടുകയാണ് ഓരോ മലയാളിയും. ഇൻസ്റ്റാഗ്രാം വീഡിയോക്ക് താഴെ ഇതെങ്ങനെ മലയാളം പഠിച്ചു എന്നുള്ള ചോദ്യം കുന്നു കൂടുകയാണ്.കുഞ്ഞു സിവക്ക് രണ്ടു വയസ് ആയിട്ടുള്ളു.



  @zivasinghdhoni006 ❤️😘 We love you Baby Zivu! 😍 @mahi7781 @sakshisingh_r A post shared by Ziva ❤ (@ziva.dhoni) on Oct 24, 2017 at 5:54am PDT ms dhoni daughter ziva singing

ms dhoni daughter ziva singing malayalam song.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ