ആപ്പ്ജില്ല

ഇന്ത്യ തിരയുന്നു ആരാണ് അജ്ഞാതയായ ആ സോനം ഗുപ്‍ത?

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്ന പേരാണ് സോനം ഗുപ്ത.

TNN 16 Nov 2016, 4:25 pm
പുതിയ രണ്ടായിരം രൂപാ നോട്ട് വെട്ടിലാക്കിയത് ഇന്ത്യയിലെ സോനം ഗുപ്തമാരെ കൂടിയാണ്. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള സോനം ഗുപ്ത എന്ന് പേരുള്ളവരെല്ലാം ഇപ്പോൾ അല്പം അങ്കലാപ്പിലാണ്.കാരണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്ന പേരാണ് സോനം ഗുപ്ത.
Samayam Malayalam my name is sonam gupta and i am not bewafa
ഇന്ത്യ തിരയുന്നു ആരാണ് അജ്ഞാതയായ ആ സോനം ഗുപ്‍ത?


കുറച്ചു നാളുകൾക്ക് മുൻപ് പത്തു രൂപ നോട്ടിൽ ഒരു അജ്ഞാത നിരാശ കാമുകൻ എഴുതി വെച്ചതാണ് സോനം ഗുപ്ത വഞ്ചകിയാണ് എന്ന് അർഥം വരുന്ന സോനം ഗുപ്ത ബേവഫാ ഹേയ് എന്ന ഹിന്ദി വാചകം.

അന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾ സൃഷ്‌ടിച്ച ആ പത്തുരൂപ നോട്ട് പിന്നീട് ഏവരും മറന്നു. എന്നാൽ നോട്ട് നിരോധനത്തിന് ശേഷം പുതിയ 2000 രൂപ നോട്ട് പുറത്തു വന്നതോടെ വീണ്ടും സോനം ഗുപ്തയെ സോഷ്യൽ മീഡിയ ഓർക്കുന്നു. കാരണം മറ്റൊന്നുമല്ല പുതിയ രണ്ടായിരം രൂപ നോട്ടിലും അതെ വാചകങ്ങൾ എഴുതി ചേർത്തിരിക്കുകയാണ് ആ അജ്ഞാത കാമുകൻ.

ഈ നോട്ടിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ സംസാരം മുഴുവൻ. ഇതിലെ മറ്റൊരു രസകരമായ വസ്തുത എന്തെന്നാൽ വൈറൽ, സോഷ്യൽ മീഡിയ തുടങ്ങിയ വാക്കുകളൊന്നും പരിചയമില്ലാത്ത ആളുകൾ ഈ തമാശയെ വളരെ കാര്യമായാണ് എടുത്തിരിക്കുന്നത്. തങ്ങളുടെ പരിചയത്തിലുള്ള സോനം ഗുപതമാരെയെല്ലാം വിളിച്ചു കാര്യം അന്വേഷിക്കുകയാണ് ഇക്കൂട്ടർ.

എന്തായാലും അജ്ഞാത കാമുകൻ ഒപ്പിച്ച പണി ശരിക്കും കിട്ടിയത് അദ്ദേഹത്തെ വഞ്ചിച്ച സോനം ഗുപ്തക്ക് മാത്രമല്ല. ലോകത്ത് എല്ലായിടത്തുമുള്ള സോനം ഗുപ്തമാർക്കാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ