ആപ്പ്ജില്ല

നസ്‍റിയ തിരിച്ചു വരവിന് ഒരുങ്ങുന്നോ???

നടി അഭിനയലോകത്തേയ്ക്കു തിരിച്ചു വരവിനൊരുങ്ങിയിരിക്കുകയാണെന്നും...

TNN 26 Sept 2016, 2:13 pm
വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും ആരാധകർക്ക് നസ്‍റിയ ഇന്നും പ്രിയപ്പെട്ട താരം തന്നെയാണ്. നസ്‍റിയയുടെ ഓരോ വിശേഷങ്ങളും അറിയാൻ പ്രേക്ഷകർക്ക് തിടുക്കമാണ്. ഫേസ്ബുക്കിലൂടെ താരം ഒരു ഫോട്ടോ പങ്ക് വെച്ച് കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ ചിത്രം ലൈക്കുകൾ കൊണ്ട് നിറയുന്നത് അതിന് തെളിവാണ്.
Samayam Malayalam nazriya is all set for comeback
നസ്‍റിയ തിരിച്ചു വരവിന് ഒരുങ്ങുന്നോ???




സാരിയുടുത്ത നസ്‍റിയയുടെ ഫോട്ടോയാണ് ഇപ്പോൾ ട്രെന്‍റിംഗ് ആകുന്നത്. മലയാളത്തിൽ ഇപ്പോൾ മുൻനിരയിലുള്ള പല നായികമാരുടെ പ്രൊഫൈൽ ലൈക്കുകളേക്കാളും കൂടുതലാണ് നസ്‍റിയയ്ക്ക്. ഇന്നലെ താരം ഷെയർ ചെയ്ത ഫോട്ടോയ്ക്ക് 2,76,000 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.



രണ്ടു വര്‍ഷമായി അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കുകയാണ് നസ്‍റിയ. താരം ഫിറ്റ്നസിന് പ്രാധാന്യം കൊടുക്കാന്‍ തുടങ്ങിയെന്നാണ് സാരിയുടുത്ത ഈ ചിത്രങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടു തന്നെ നടി അഭിനയലോകത്തേയ്ക്കു തിരിച്ചു വരവിനൊരുങ്ങിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ