ആപ്പ്ജില്ല

റേഞ്ച് ഇല്ല, ഫോണിൽ സംസാരിക്കാൻ കേന്ദ്രമന്ത്രി മരത്തിൽ കയറി

രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ സ്വന്തം മണ്ഡലമായ ധോലിയ എന്ന ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്.

TNN 5 Jun 2017, 11:17 am
ഫോൺ ചെയ്യാൻ പോലും റേഞ്ച് ഇല്ലാത്തതിനെ തുടർന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അർജ്ജുൻ റാം മേഘ്‌വാൾ മരത്തിൽ കയറി. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ സ്വന്തം മണ്ഡലമായ ധോലിയ എന്ന ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയത്. ഗ്രാമവാസികളുടെ പ്രശ്നങ്ങൾ ഉദ്യോഗസ്ഥർ വേണ്ടവിധത്തിൽ പരിഹരിക്കുന്നില്ല എന്ന പരാതിയെ തുടർന്ന് ഉദ്യോഗസ്ഥരെ ഫോണിൽ വിളിക്കാൻ ഒരുങ്ങിയപ്പോഴായിരുന്നു ഫോണിൽ റെയ്ഞ്ചില്ലെന്നുള്ള കാര്യം മന്ത്രിക്ക് വ്യക്തമായത്.
Samayam Malayalam network woes mos finance climbs ladder to speak on phone
റേഞ്ച് ഇല്ല, ഫോണിൽ സംസാരിക്കാൻ കേന്ദ്രമന്ത്രി മരത്തിൽ കയറി


മരത്തിൽ കേറിയാൽ റേഞ്ച് കിട്ടുമെന്ന് ഗ്രാമവാസികളാണ് മന്ത്രിയോട് പറഞ്ഞത്. വേറെയൊരു മാർഗവും ഇല്ലാതെ വന്നപ്പോൾ ഫോൺ ചെയ്യാൻ മന്ത്രിക്ക് മരത്തിൽ തന്നെ കയറേണ്ടിവന്നു. മരത്തിൽ കയറാൻ ഗ്രാമവാസികൾ തന്നെ ഏണിയുംവെച്ച് കൊടുത്തു. പിന്നെ മന്ത്രി ഒന്നും ചിന്തിച്ചില്ല, ഏണിവെച്ച് അടുത്തു കണ്ട മരത്തിൽ കയറി. മരത്തിൽ നിന്നു തന്നെയാണ് ഉദ്യോഗസ്ഥരെ വിളിച്ച് സംസാരിച്ചതും.

മരത്തിൽ കയറിയുള്ള മന്ത്രിയുടെ ഫോൺ വിളി ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. രാജസ്ഥാനിലെ മിക്ക ഗ്രാമപ്രദേശങ്ങളിലേയും അവസ്ഥ ഇതുതന്നെയാണ്. ഉദ്യോഗസ്ഥരെ വിളിച്ച് സംസാരിച്ച മന്ത്രി ഗ്രാമവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്നേറ്റിട്ടുണ്ട്.

Network woes! MoS Finance climbs ladder to speak on phone

Minister of State (MoS) for Finance Arjun Ram Meghwal on Sunday climbed a ladder kept with support of a tree to talk to the concerned officials regarding the network problems.

ആര്‍ട്ടിക്കിള്‍ ഷോ