ആപ്പ്ജില്ല

പെട്രോള്‍ വില 100 കടക്കുമോ? വില 100 കടന്നാലും മെഷീൻ 99.99 കടത്തില്ല!

നിലവിലെ പെട്രോള്‍ പമ്പുകളിൽ രേഖപ്പെടുത്താവുന്ന പരമാവധി വില 99.99 മാത്രം

Samayam Malayalam 15 Sept 2018, 12:11 pm
ഇങ്ങനെ പോയാൽ പെട്രോള്‍ വില 100 കടക്കുമെന്നാണ് പൊതുവെയുള്ള വര്‍ത്തമാനം, അതെന്ന് സംഭവിക്കുമെന്ന് മാത്രമേ അറിയാനുള്ളൂ. 89.01 രൂപയാണ് ശനിയാഴ്ച മുംബൈയിൽ ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വില വര്‍ധനവാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും പെട്ടെന്നുണ്ടായ വിലവര്‍ധനവിലുള്ള കാരണം.
Samayam Malayalam petrol_prices_surge_hike_display_machine_9999_re_calibrate_process_new_delhi_mumbai_crude_o_1536990462_725x725


എന്നാൽ പെട്രോള്‍ വില 100 എത്തിയാൽ എന്തു സംഭവിക്കുമെന്ന് അറിയാമോ എല്ലാ ദിവസവും പെട്രോള്‍, ഡീസൽ വിലകള്‍ മാറുന്നതിനനുസരിച്ച് പെട്രോള്‍ പമ്പുകളിലെ ഡിസ്പെൻസറുകളിൽ മാനുവൽ ആയാണ് ജീവനക്കാര്‍ വിലനിലവാരം മാറ്റുന്നത്. എന്നാൽ നിലവിൽ പെട്രോള്‍ പമ്പുകളിൽ ഉപയോഗിക്കുന്ന മെഷീനുകളിൽ പരമാവധി രേഖപ്പെടുത്താവുന്ന തുക 99.99 രൂപ മാത്രമാണ്. 100.00 എന്ന് രേഖപ്പെടുത്താൻ മെഷീനുകളുടെ ഡിസ്പ്ലേയിൽ ഇടമില്ലെന്നാണ് ഇൻഡ്യാടൈംസ് റിപ്പോര്‍ട്ട്.

അതേസമയം, കൂടിയ നിലവാരത്തിലുള്ള ഒക്ടേൻ പെട്രോളിന് നിലവിൽ 100 രൂപയ്ക്ക് മുകളിൽ വിലയുണ്ട്. എന്നാൽ വളരെ അപൂര്‍വ്വം പെട്രോള്‍ പമ്പുകളിൽ മാത്രമാണ് ഒക്ടേൻ പെട്രോള്‍ വിൽക്കുന്നത് എന്നതിനാൽ സാധാരണ പെട്രോള്‍ പമ്പുകള്‍ക്ക് ഇത് ബാധകമല്ല.

ആര്‍ട്ടിക്കിള്‍ ഷോ