ആപ്പ്ജില്ല

തരംഗമായി ഒബാമ; ലോക റെക്കോർഡ് തീർത്ത് ഒരു ട്വീറ്റ്

ലോങ് വാക്ക് ടു ഫ്രീഡമിലെ ഒരു വരിയായിരുന്നു ഒബാമയുടെ ട്വീറ്റ്.

TNN 16 Aug 2017, 11:29 pm
നെല്‍സണ്‍ മണ്ടേലയുടെ ആത്മക്കഥ, ലോങ് വാക്ക് ടു ഫ്രീഡമിലെ ഒരു വരിയായിരുന്നു ഒബാമയുടെ ട്വീറ്റ്. മറ്റൊരാളുടെ നിറത്തെയോ, മതത്തെയോ, പശ്ചാത്തലത്തെയോ വെറുത്ത് കൊണ്ട് ആരും ജനിക്കുന്നില്ല എന്ന ചെറുവാചകത്തോടൊപ്പം കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള മനോഹര ചിത്രവും ഉള്‍ക്കൊള്ളുന്നതായിരുന്നു ട്വീറ്റ്. വിവിധ വംശങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങളാണ് ചിത്രത്തില്‍.
Samayam Malayalam obamas anti racism tweet
തരംഗമായി ഒബാമ; ലോക റെക്കോർഡ് തീർത്ത് ഒരു ട്വീറ്റ്



ഷാര്‍ലെറ്റ്‌സ് വില്‍ വംശീയാക്രമങ്ങള്‍ക്കിടെ സാമാധാനം തേടി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ട്വീറ്റ്. വീര്‍ജീനിയയിലെ ഷാര്‍ലെറ്റ് വീലില്‍ തുടരുന്ന വംശീയ അക്രമങ്ങളോട് പ്രതികരിക്കുകയായിരുനന്നു ഒബാമ. ഇതിനോടകം തന്നെ ട്വിറ്ററില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്വീറ്റുകളില്‍ രണ്ടാം സ്ഥാനത്താണ് ഇത്.വന്‍പ്രതികരണാണ് ട്വീറ്റിന് ലഭിക്കുന്നത്. ട്വിറ്ററില്‍ ഏറ്റവും അധികം ലൈക്കുകള്‍ ലഭിച്ചിട്ടുള്ള ട്വീറ്റുകളില്‍ രണ്ടാമതാണ് ഇത് ഇപ്പോള്‍. 24 ലക്ഷം പേരാണ് ഈ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

"No one is born hating another person because of the color of his skin or his background or his religion..." pic.twitter.com/InZ58zkoAm — Barack Obama (@BarackObama) August 13, 2017 വെള്ളക്കാരുടെ മേധാവിത്വം അവകാശപ്പെടുന്നവരുടെ ആക്രമണത്തില്‍ വിര്‍ജീനിയയെ ഷാര്‍ലെറ്റ്‌സ്‌വില്ലെയില്‍ വെള്ളിയാഴ്ച്ച ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ റാലിയെ അപലപിക്കാന്‍ ഷാര്‍ലെറ്റ്‌സ് വില്ലെയില്‍ നടന്ന പ്രകടനത്തിലേക്ക് കാറ് ഓടിച്ചുകയറ്റിയാണ് ഒരു വനിത കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. വര്‍ണവെറിക്കെതിരെ നടന്ന പ്രകടനത്തിലേക്ക് കാറോടിച്ചുകയറ്റി കൊലചെയ്യപ്പെട്ടത് 32കാരിയായ ഹെതര്‍ ഹെയര്‍ ആണെന്ന് സ്ഥിരീകരിച്ചു.

obama's anti-racism tweet

Obama's Charlottesville tweet is most liked in Twitter history

ആര്‍ട്ടിക്കിള്‍ ഷോ