ആപ്പ്ജില്ല

കണ്ടവർ കണ്ടവർ ചോദിച്ചു, ഇതെന്ത് ജീവി? ഒടുവിൽ ദൈവത്തിന്റെ അവതാരമാക്കി...

Tiny mutant goat with human face: മുഖം മനുഷ്യന്റേത് പോലുള്ള ആട് ജനിച്ചത് രാജസ്ഥാനിൽ. എന്നാൽ ജനിതക വൈകല്യമുള്ള ആടിനെ ആളുകൾ ചേർന്ന് ദൈവത്തിന്റെ അവതാരമാക്കി മാറ്റി.

Samayam Malayalam 23 Jan 2020, 10:50 am
Samayam Malayalam goat

ജനിതക വൈകല്യങ്ങളുമായി ജനിക്കുന്ന പല മൃഗങ്ങളെയും മനുഷ്യന്മാരെയും നമ്മൾ കണ്ടിട്ടുണ്ട്. പശു പ്രസവിക്കുന്ന കുട്ടിക്ക് മനുഷ്യന്റെ മുഖം, അഞ്ച് കാലുമായി ജനിച്ച ആട് അങ്ങനെയങ്ങനെ ഒരുപാട് മൃഗങ്ങളും മനുഷ്യരും ജനിതക വൈകല്യമായി ജനിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ രാജസ്ഥാനിൽ നിന്ന് കേൾക്കുന്നത്.

രാജസ്ഥാനിലെ നിമോഡിയയിലാണ് സംഭവം. മനുഷ്യ മുഖവുമായി ജനിച്ച ഈ ആടാണ് വാർത്തയിലിടം നേടിയിരിക്കുന്നത്. എന്നാൽ ജനിതക വൈകല്യമുള്ള ആടിനെ ആളുകൾ ചേർന്ന് ദൈവത്തിന്റെ അവതാരമാക്കി മാറ്റിയിരിക്കുകയാണ്. നിരവധി ആളുകളാണ് ആടിനെ കാണ്ട് ആശീർവാദത്തിനായെത്തുന്നത്.

എന്നാൽ സൈക്ലോപ്സ് എന്ന് അറിയപ്പെടുന്ന അപൂർവ്വ ജനിതക രോഗത്തിന്റെ പിടിയിലാണ് ആടെന്ന് വിദഗ്ദർ പറയുന്നു. പതിനാറായിരം ആടുകളിൽ ഒന്നിന് വരുന്ന രോഗാവസ്ഥയാണ് സൈക്ലോപ്സ് എന്നാണ് റിപ്പോർട്ടുകൾ.

ആര്‍ട്ടിക്കിള്‍ ഷോ