ആപ്പ്ജില്ല

കഴിയുന്നത്ര 'അ-മാനുഷികനാവണം', ബ്ലാക്ക് ഇതുവരെ ചെലവഴിച്ചത് 12 ലക്ഷം

ഇൻസ്റ്റാഗ്രാമിൽ ബ്ലാക്ക് ഡിപ്രഷൻ എന്ന പേരിൽ അറിയപ്പെടുന്ന അജ്ഞാതനായ യുവാവിന്റെ മുഖത്ത് മുഴുവൻ ജിഗ്‌സോ പീസുകളുടെ പച്ചകുത്തിയിരിക്കുകയാണ്. പല്ലിന്റെ രണ്ട് നിരകളും ടൈറ്റാനിയം കൊണ്ട് പൊതിഞ്ഞിട്ടുണ്ട് ബ്ലാക്ക് ഡിപ്രഷൻ.

Samayam Malayalam 10 Jan 2022, 2:57 pm

ഹൈലൈറ്റ്:

  • കണ്ണിലെ കൃഷ്ണമണിക്ക് ചുറ്റുമുള്ള വെള്ള ഭാഗത്ത് ജെറ്റ് ബ്ലാക്ക് നിറം പൂശിയിട്ടുണ്ട് ബ്ലാക്ക് ഡിപ്രഷൻ.
  • 28-കാരനായ കക്ഷി തന്റെ ചെവിയും മൂക്കും തുളച്ച് നീട്ടിയിട്ടുണ്ട്.
  • 20 വയസ്സുള്ളപ്പോൾ നാവ് പിളർത്തിയാണ് ബ്ലാക്ക് ഡിപ്രഷൻ തന്റെ ബോഡി മോഡിഫിക്കേഷൻ ആരംഭിച്ചത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam black depression
PC: Instagram/ black_depression9
ബോഡി മോഡിഫിക്കേഷൻ ഇന്നത്തെ കാലത്ത് അത്ര പുതുമയുള്ള കാര്യമല്ല. ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തങ്ങളുടെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്താനുള്ള സൗകര്യമാണ് ബോഡി മോഡിഫിക്കേഷൻ ഒരുക്കുന്നത്. എന്നാൽ പരമാവധി മനുഷ്യൻ അല്ലാതാകുകയാണ് ജർമ്മനിയിലെ ഓർ മൗണ്ടെയ്‌നുകളിൽ നിന്നുള്ള ബോഡി മോഡിഫിക്കേഷൻ കമ്പക്കാരൻ യുവാവിന്റെ ലക്‌ഷ്യം.
ഇൻസ്റ്റാഗ്രാമിൽ ബ്ലാക്ക് ഡിപ്രഷൻ എന്ന പേരിൽ അറിയപ്പെടുന്ന അജ്ഞാതനായ യുവാവിന്റെ മുഖത്ത് മുഴുവൻ ജിഗ്‌സോ പീസുകളുടെ പച്ചകുത്തിയിരിക്കുകയാണ്. കഴിഞ്ഞില്ല പല്ലിന്റെ രണ്ട് നിരകളും ടൈറ്റാനിയം കൊണ്ട് പൊതിഞ്ഞിട്ടുണ്ട് ബ്ലാക്ക് ഡിപ്രഷൻ. ഇത് കൂടാതെ കണ്ണിലെ കൃഷ്ണമണിക്ക് ചുറ്റുമുള്ള വെള്ള ഭാഗത്ത് ജെറ്റ് ബ്ലാക്ക് നിറം പൂശിയിട്ടുണ്ട് ബ്ലാക്ക് ഡിപ്രഷൻ. 28-കാരനായ കക്ഷി തന്റെ ചെവിയും മൂക്കും തുളച്ച് നീട്ടിയിട്ടുണ്ട്.

ഓറഞ്ച് തൊലി എറിഞ്ഞ് കളയല്ലേ! അതുപയോഗിച്ച് ആഡംബര ബാഗുണ്ടാക്കാം
View this post on Instagram A post shared by black_depression (@black_depression9)

"ബോഡി മോഡിഫിക്കേഷൻ വർഷങ്ങളായി എന്നിൽ താല്പര്യം ഉണർത്തുന്ന ഒന്നാണ്. മറ്റുള്ളവർ ചെയ്യുന്നതുപോലെയല്ല, എനിക്ക് എന്റെതായ രീതിയിൽ ഡിസൈൻ ചെയ്യണം. എനിക്ക് ഇഷ്ടമുള്ളതുപോലെ എന്റെ ശരീരം സൃഷ്ടിക്കാനും മാറ്റാനും കഴിയും. ബോഡി മോഡിഫിക്ഷനിലെ നിലവിലെ ട്രെൻഡുകൾ പിന്തുടരാൻ ഞാൻ താല്പര്യപ്പെടുന്നില്ല. വർഷങ്ങളായി ഞാൻ എന്റെ സ്വന്തം ട്രെൻഡ് വികസിപ്പിച്ചെടുക്കുകയാണ്. ഞാൻ ലോകമെമ്പാടുമുള്ള വ്യത്യസ്ത ബോഡി മോഡ് ആർട്ടിസ്റ്റുകളുടെ അടുത്തേക്ക് പോകുന്നു. പുത്തൻ ട്രെൻഡ് മനസ്സിലാക്കിയ ശേഷം സ്വന്തം സ്റ്റൈൽ ഞാൻ തയ്യാറാക്കും" ബ്ലാക്ക് ഡിപ്രഷൻ പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ പാമ്പുകൾ ഏതൊക്കെ? ഒന്നാമൻ ആനകൊണ്ട തന്നെ

20 വയസ്സുള്ളപ്പോൾ നാവ് പിളർത്തിയാണ് ബ്ലാക്ക് ഡിപ്രഷൻ തന്റെ ബോഡി മോഡിഫിക്കേഷൻ ആരംഭിച്ചത്. "എന്റെ നാവ് പിളർത്തുക എന്നതായിരുന്നു എന്റെ ആദ്യത്തെ നടപടിക്രമം. പിന്നെ എന്റെ ഓറിക്കിളിന്റെ പകുതിയും (ചെവിയുടെ ബാഹ്യഭാഗം) ഇരുവശത്തുമായി മുറിച്ചു" ബ്ലാക്ക് ഡിപ്രഷൻ പറയുന്നു. എങ്കിലും തന്റെ പരിഷ്‌ക്കരിച്ച ലുക്കിൽ അദ്ദേഹം പൂർണ്ണ തൃപ്തനല്ല, ഭാവിയിൽ ഇതിലും തീവ്രമായ ബോഡി പരിഷ്‌ക്കരണങ്ങൾ ചെയ്യാൻ പദ്ധതിയിടുകയാണ് ബ്ലാക്ക് ഡിപ്രെഷൻ.

ആര്‍ട്ടിക്കിള്‍ ഷോ