ആപ്പ്ജില്ല

പെരുമ്പാമ്പിനെ ആശുപത്രിയിലെത്തിച്ചു, വയറ്റിൽ നിന്ന് കണ്ടെത്തിയത്...

പല രാജ്യങ്ങളിലുള്ളത് പോലെ വിഷ ജീവികളെയും മറ്റും പെറ്റ് ആക്കുന്ന സംസ്കാരം നമ്മുടെ നാടുകളില്ല എന്നത് കൊണ്ട് തന്നെ വീടുകളിൽ പെരുമ്പാമ്പ് എന്ന് പറയുമ്പോൾ എന്നൊക്കെ നമുക്ക് അയ്യോ എന്ന് തോന്നിപ്പോകും.

Samayam Malayalam 27 Feb 2020, 4:15 pm
പെരുമ്പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കോഴികളെയും ആടുകളെയും അകത്താക്കി മരത്തിന്റെ വേരിനിടയിലേക്ക് കയറിപ്പോന്ന ഒരു ഭീകരനെയാണ്. മനുഷ്യരെ വരെ അകത്താക്കാൻ പെരുമ്പാമ്പുകൾക്കാകും എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ. എന്നാൽ പല രാജ്യങ്ങളിലും പെരുമ്പാമ്പുകളെ പെറ്റ് ആയി വളർത്താറുണ്ട്. പെരുമ്പാമ്പുകളെ മാത്രമല്ല കടുവകളും സിംഹങ്ങളും പരുന്തുകളുമൊക്കെ പല രാജ്യക്കാരുടെയും വീടുകളിൽ 'പെറ്റ്' ആണ്.
Samayam Malayalam viral video beach towel taking from the throat of a python
പെരുമ്പാമ്പിനെ ആശുപത്രിയിലെത്തിച്ചു, വയറ്റിൽ നിന്ന് കണ്ടെത്തിയത്...


​നമ്മുടെ രാജ്യങ്ങളിലെ 'പെറ്റ്'

മറ്റു രാജ്യങ്ങളിലുള്ളത് പോലെ വിഷ ജീവികളെയും മറ്റും പെറ്റ് ആക്കുന്ന സംസ്കാരം നമ്മുടെ നാടുകളില്ല എന്നത് കൊണ്ട് തന്നെ വീടുകളിൽ പെരുമ്പാമ്പ് എന്ന് പറയുമ്പോൾ എന്നൊക്കെ നമുക്ക് അയ്യോ എന്ന് തോന്നിപ്പോകും. നമ്മുടെ വീടുകളിൽ പട്ടികളും പൂച്ചകളും ഒക്കെയായിരിക്കും 'പെറ്റ്'. അവയ്ക്ക് എന്തെങ്കിലും തരത്തിൽ രോഗം വന്നാൽ അല്ലെങ്കിൽ പ്രശ്നങ്ങൾ വന്നാൽ നമ്മൾ നേരെ മൃഗാശുപത്രിയിലേക്ക് ഓടും. അത് പോലെത്തന്നെയാണ് മറ്റു രാജ്യക്കാരും. തങ്ങളുടെ 'പെറ്റ്' മൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പാമ്പുകളെയും അല്ലെങ്കിൽ കടുവകളെയും കൊണ്ട് മൃഗാശുപത്രിയിലേക്ക് ചെല്ലും.

​വൈറലാകുന്ന വീഡിയോ

അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഓസ്ട്രേലിയയിലാണ് സംഭവം. ഓസ്ട്രേലിയയിലെ ഒരു കുടുംബം തങ്ങൾ വളർത്തുന്ന ഭീമൻ പെരുമ്പാമ്പിനെയും കൊണ്ട് തൊട്ടടുത്തുള്ള മൃഗാശുപത്രിയിലെത്തി. 18 വയസ്സായ പെൺ പെരുമ്പാമ്പായിരുന്നു അത്. കുറച്ചു ദിവസമായി പെരുമ്പാമ്പിന് സുഖമില്ലെന്നും അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു കൊണ്ടായിരുന്നു അവർ പെരുമ്പാമ്പിനെ ആശുപത്രിയിലെത്തിച്ചത്.

​പരിശോധനയിൽ തെളിഞ്ഞത്

ആശുപത്രി അധികൃതർ പരിശോധിച്ചു നോക്കി. ഒന്നും കണ്ടെത്താനായില്ല. പലതരത്തിലുള്ള ടെസ്റ്റുകളും ചെയ്തു നോക്കി, എന്നിട്ടും കാര്യമില്ല. പാമ്പ് അവശനിലയിലാണെന്നത് വ്യക്തമാണ് താനും. ഒടുവിൽ അനസ്തേഷ്യ കൊടുത്ത ശേഷം ഡോക്ടർ വിഷദമായി പരിശോധിച്ചു. എന്താണ് വയറിനുള്ളിലുള്ളതെന്ന് അറിയാനായി എൻഡോസ്കോപി ചെയ്തു. ഒടുവിൽ സംഭവം പിടികിട്ടി. വയറ്റിനുള്ള ഒരു വലിയ ടവ്വൽ. ഭക്ഷണ സാധനമെന്ന് കരുതി ഒരു ഭീമൻ ടവ്വലിനെ വിഴുങ്ങിയിരികക്കുയാണ് പെരുമ്പാമ്പ്.

അല്ല ആരിത്? സാക്ഷാൻ മൈക്കൽ ജാക്സൺ റിങ്ങിലിറങ്ങിയതാണോ?

​വയറിൽ കുടുങ്ങിയ ടവ്വൽ

ഇത് ദഹിക്കാതെ വയറ്റിനുള്ളിൽ കിടന്ന് അസ്വസ്ഥത ഉണ്ടാക്കിയപ്പോഴാണ് പെരുമ്പാമ്പ് അവശനിലയിലായത് എന്ന് ഡോക്ടർമാർ പറയുന്നു. ഒടുവിൽ അൽപം പാടുപെട്ടിട്ടാണെങ്കിലും പാമ്പിനെറെ വയറ്റിൽ നിന്ന് ഡോക്ടർമാർ ടവ്വൽ പുറത്തെടുക്കുകയും ചെയ്തു. ഏറെ കൌതുകം പകരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് വൈറലാകുകയും ചെയ്തു. പലരും രസകരമായ പല കമന്റുകളും പോസ്റ്റിന് താഴെ ചെയ്യുന്നുണ്ട്. ആശുപത്രി അധികൃതർ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Youtube

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ