ആപ്പ്ജില്ല

'പടകാളി' വയലിനിൽ വായിച്ച് ഓർഫിയോ

'കാവിലെ പാട്ടുമത്സരത്തി'ൽ തരംഗമായിരിക്കുകയാണ് ഓർഫിയോ എന്ന സംഗീതകൂട്ടായ്മ

TNN 15 Sept 2017, 9:09 pm
'പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി'...ഈ പാട്ടിറങ്ങി 25 വര്‍ഷം കഴിഞ്ഞെങ്കിലും പുതിയ തലമുറയ്ക്കുവരെ ഹരമാണിപ്പോഴും. എ.ആർ റഹ്മാനും കെ.ജെ യേശുദാസും എം.ജി ശ്രീകുമാറും ബിച്ചുതിരുമലയും പിന്നണിയിലും മോഹൻലാലും ജഗതിയും സ്ക്രീനിലും അനശ്വരമാക്കിയ ഗാനം. 1992-ലാണ് 'യോദ്ധ' എന്ന സംഗീത് ശിവൻ സിനിമയിലൂടെ ഈ പാട്ട് ലോകം ഏറ്റുപാടിയത്. ഇപ്പോഴിതാ 'പടകാളി' പാട്ടിന് വയലിൻ വെര്‍ഷൻ ഒരുക്കി 'കാവിലെ പാട്ടുമത്സരത്തി'ൽ തരംഗമായിരിക്കുകയാണ് 'ഓർഫിയോ' എന്ന സംഗീതകൂട്ടായ്മ. റോബിൻ തോമസ്, കരോൾ ജോർജ്ജ്, ഫ്രാൻസിസ് സേവ്യ‍ർ, ഹരാൾഡ് ആന്‍റണി, മരിയ, ബിനോയ് ജോസഫ്, ബെൻഹർ തോമസ് എന്നിവരാണ് ഇതിനുപിന്നിൽ. നിരവധി നാളുകൾ പരിശീലിച്ചാണ് ഈ ഫാസ്റ്റ് നമ്പർ വയലിനിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ വയലിൻ പടകാളി സോഷ്യൽമീഡിയയിൽ തരംഗമായികഴിഞ്ഞു.
Samayam Malayalam orfeo version of padakaali
'പടകാളി' വയലിനിൽ വായിച്ച് ഓർഫിയോ



ORFEO version of "Padakaali"

violin version of "Padakaali" by orfeo.

ആര്‍ട്ടിക്കിള്‍ ഷോ