ആപ്പ്ജില്ല

മതവികാരം വ്രണപ്പെടുത്തിയത് ഗൂഗിള്‍ പരിഭാഷ?

ഗൂഗിളില്‍ പരതി മതവികാരം വ്രണപ്പെട്ടെന്ന് ചിന്തിക്കും മുന്‍പ് ഒന്ന് പഠിച്ചുകൂടെ...

Abhijith VM | TNN 16 Feb 2018, 12:39 pm
ഇന്ത്യ മുഴുവന്‍ വൈറലായ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കല്‍ വിവാദത്തിലാണ് കലാശിച്ചത്. പ്രിയ പ്രകാശിനെ വൈറലാക്കിയ ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ ഗാനം, 'മാണിക്യമലരായ പൂവീ' ഇസ്ലാമിക പ്രവാചകന്‍ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ, ഖദീജയെയും കുറിച്ചുള്ള ഒരു മാപ്പിളപ്പാട്ടായിരുന്നു.
Samayam Malayalam oru adaar love manikya malaraya poovi english controversy
മതവികാരം വ്രണപ്പെടുത്തിയത് ഗൂഗിള്‍ പരിഭാഷ?


വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഈ മാപ്പിളപ്പാട്ടില്‍ മതവികാരം വ്രണപ്പെട്ടത് മലയാളികള്‍ക്കല്ല, മറിച്ച് കേരളത്തിന് പുറത്തുള്ള ചിലര്‍ക്കാണ്. റാസ അക്കാദമി എന്ന തീവ്ര ഇസ്ലാമിക യാഥാസ്ഥിതിക വാദികളാണ് ഇക്കൂട്ടരെന്ന് ഇവരുടെ മുന്‍പുള്ള പ്രവൃത്തികള്‍ സൂചിപ്പിക്കുന്നു.

എ.ആര്‍ റഹ്‍മാന് എതിരെ ഫത്വ പുറപ്പെടുവിച്ച് ചരിത്രം റാസ അക്കാദമിക്കുണ്ട്. 2012ല്‍ അരങ്ങേറിയ ആസാദ് മൈതാന്‍ കലാപത്തിലും ഈ സംഘടനയുടെ പങ്ക് സംശയിക്കപ്പെട്ടതാണ്.

പാട്ടിന്‍റെ അര്‍ഥം ഇന്‍റര്‍നെറ്റില്‍ തെരഞ്ഞപ്പോഴാണ് ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് എതിര്‍ത്തവരുടെ വാദം. പക്ഷേ, ഏതെങ്കിലും അര്‍ഥത്തില്‍ ഒരുതരം മതവികാരങ്ങളെയും ഹനിക്കുന്നതല്ല ഗാനമെന്ന് യഥാര്‍ഥ പരിഭാഷ തെരഞ്ഞാല്‍ മനസിലാകും.

പൂര്‍ണമായും മലയാളം മനസിലാക്കാന്‍ കഴിയാത്ത ഗൂഗിളിന്‍റെ ട്രാന്‍സ്ലേറ്റ് ആയിരിക്കാം ഒരുപക്ഷേ പാട്ട് പരിഭാഷപ്പെടുത്താന്‍ ഉപയോഗിച്ചത്. ഗൂഗിള്‍ ഉപയോഗിച്ച് ട്രാന്‍സ്ലേറ്റ് ചെയ്യുമ്പോള്‍ അബദ്ധങ്ങളുടെ നിരയാണ് ഈ പാട്ട്.

ആദ്യ രണ്ട് പദ്യശകലങ്ങള്‍ പരിശോധിക്കാം;

മാണിക്യമലരായ പൂവീ
മഹതിയാം ഖദീജബീവി
മക്കയെന്ന പുണ്യനാട്ടിൽ
വിലസിടും നാരി..
വിലസിടും നാരി...

ഹാതിമുന്നബിയെ വിളിച്ച്
കച്ചവടത്തിന്നയച്ച്..
കണ്ട നേരം ഖൽബിനുള്ളിൽ
മോഹമുദിച്ചു..
മോഹമുദിച്ചു...




(Google Translate Screen-grab )

മക്കയില്‍ ജീവിക്കുന്ന മഹതിയായ ഖദീജ ബീവിയെക്കുറിച്ചുള്ള വര്‍ണനയില്‍ 'വിലസിടുന്ന' എന്ന വാക്ക് ഗൂഗിള്‍ മൊഴിമാറ്റുമ്പോള്‍, 'വില' എന്നു മാത്രമാകുന്നു.

അന്ത്യപ്രവാചകനായ മുഹമ്മദിനെ കച്ചവടത്തിന് അയച്ചു എന്ന വരികള്‍ ഗൂഗിള്‍ പരിഭാഷയില്‍ 'വില്‍പ്പനയ്ക്ക്' എന്നാകുന്നു. 'കണ്ടനേരം' എന്ന വാക്ക് ഗൂഗിളിന് 'അര്‍ഥരാത്രി'യാണ്. 'മോഹമുദിച്ചു' എന്ന വാക്ക് 'മുഹമ്മദ്' എന്നും, അത് വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ 'ഞരക്കം' moaning എന്നുമാണ് ഗൂഗിള്‍ എഴുതുന്നത്.

യഥാര്‍ഥത്തില്‍ ഈ വരികളുടെ പരിഭാഷ ഇങ്ങനെയാണ്;

A woman like a flower made of rubies,
Her highness Khadeeja Beevi,
She lived in the holy city of Mecca,
Like a regal dignitary.

She has called Muhammad, the last prophet,
Send him on a trade-expedition.
The very first moment of their meeting,
Her heart desired him.

ഗൂഗിളിൽ പരതി മതവികാരം വ്രണപ്പെടാതിരിക്കുന്നതല്ലേ നല്ലത്. എത്രയോ നല്ലകാര്യങ്ങൾക്ക് ഈ സമയം ഉപയോഗപ്പെടുത്താം.
ഓതറിനെ കുറിച്ച്
Abhijith VM

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ