ആപ്പ്ജില്ല

പാബ്ലോ പിക്കാസോയുടെ യഥാര്‍ഥ പേര്

പിക്കാസോയുട യഥാര്‍ഥ പേര് പറയാന്‍ ധൈര്യമുണ്ടോ?

Samayam Malayalam 8 Apr 2018, 4:40 pm
വിഖ്യാത സ്‍പാനിഷ് ചിത്രകാരനും ശില്‍പ്പിയുമായിരുന്ന പാബ്ലോ പിക്കാസോയുടെ ചരമദിനമാണ് ഇന്ന്. സ്‍പെയിനില്‍ ജനിച്ച് ഫ്രാന്‍സില്‍ ജീവിതം ചിലവഴിച്ച പിക്കാസോ, 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗത്ഭനായ കലാകാരന്മാരില്‍ ഒരാളാണ്.
Samayam Malayalam pablo picasso full name
പാബ്ലോ പിക്കാസോയുടെ യഥാര്‍ഥ പേര്


ക്യുബിസം എന്ന സങ്കേതം ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ച പിക്കാസോയുടെ രചനകളാണ് ഗ്വര്‍ണിക്ക, അവിഗ്നോണിലെ വേശ്യാലയങ്ങള്‍.

പിക്കാസോയെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്‍തുതകളില്‍ ഒന്ന് അദ്ദേഹത്തിന്‍റെ പേരാണ്. മതാചാരങ്ങള്‍ കര്‍ശനമായി പിന്തുടര്‍ന്നിരുന്ന സ്‍പെയിനിലെ ഒരു കുടുംബത്തിലായിരുന്നു ജനനം. അതുകൊണ്ട് പിക്കാസോയുടെ പേരിന് നിരവധി സഹനാമങ്ങള്‍ ലഭിച്ചു.

പാബ്ലോ റുയീസ് പിക്കാസോ എന്ന് പൊതുവെ അറിയപ്പെടുന്ന വിഖ്യാത ചിത്രകാരന്‍റെ മുഴുവന്‍ പേര് ഇങ്ങനെയാണ്,

പാബ്ലോ ഡിയെഗോ ഹോസെ ഫ്രാന്‍സിസ്കോ ഡെ പൗള ഹ്വാന്‍ നെപുമ്യുസീനോ മരീയ ഡെ ലോസ് റെമിഡിയോസ് സിപ്രിയാനോ ഡെ ല സാന്‍റിസ്‍മ ത്രിനിഡാഡ് റൂയിസ് ഇ പിക്കാസോ



ഇത് ചുരുക്കിയാണ് പാബ്ലോ പിക്കാസോ എന്ന പേര് ഉണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ