ആപ്പ്ജില്ല

OMKV ഹിറ്റ്: ആ കസ്റ്റം മെയ്ഡ് ഡിസൈനിൻ്റെ ഉടമയാര്..?

നടി പാ‍ർവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയത് കത്തിപ്പടരുകയാണ്

TNN 21 Dec 2017, 3:03 pm
നടി പാ‍ർവതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയത OMKV കത്തിപ്പടരുകയാണ്. കൃത്യസമയത്ത് ഈ ശൈലിയിൽ ഡിസൈനുമായി എത്തിയ കലാകാരി ആരാണെന്നറിയേണ്ടേ. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ആയിഷാ മെഹമ്മൂദാണ് ഈ ഡിസൈന് പിന്നില്‍. ഫെമിനിച്ചി പാത്തു എന്നാണ് ഫെയ്സ്ബുക്കില്‍ ആയിഷയുടെ പേര്. ഫെമിനിച്ചി സ്പീക്കിംഗ് എന്ന ടാഗിലാണ് പാര്‍വതി ഈ ചിത്രം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്.
Samayam Malayalam parvathy omkv activist ayisha mohammeds omkv custom made design went viral
OMKV ഹിറ്റ്: ആ കസ്റ്റം മെയ്ഡ് ഡിസൈനിൻ്റെ ഉടമയാര്..?


സോഷ്യല്‍ മീഡിയയിലൂടെ ഒരു ക്യാംപെയ്ന്‍ ചെയ്യുന്നതിന്റെ ഭാഗമായി ആയിഷ തന്ന ഡിസൈന്‍ ചെയ്തതാണിത്. 100ഡേയ്സ് ഓഫ് ക്രിയേറ്റിവിറ്റി എന്ന രീതിയില്‍ വ്യത്യസ്ത ഹാന്‍ഡ് എംബ്രോയിഡറി അവതരിപ്പിക്കുകയായിരുന്നു ക്യാപെയിനിന്റെ ലക്ഷ്യം. പാര്‍വതി ഫോണില്‍ ബന്ധപ്പെട്ട് ആയിഷയോട് ഇത് താന്‍ ഉപയോഗിച്ചോട്ടെ എന്ന് ചോദിക്കുകയായിരുന്നു. To all the circus muthalimaar!!! #feminichispeaking pic.twitter.com/sTVtz6rldE — Parvathy T K (@parvatweets) December 18, 2017

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ