ആപ്പ്ജില്ല

ബൈക്ക് യാത്രചെയ്തയാളെ കൈക്കൂപ്പി പോലീസ് ഉ​ദ്യോ​ഗ​സ്ഥന്‍

അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്തയാളെ കൈക്കൂപ്പി തൊഴുത് നിൽക്കുന്ന പോലീസ്

TNN 10 Oct 2017, 1:09 pm
ഹൈദരാബാദ്: അഞ്ച് പേരുമായി ബൈക്ക് യാത്ര ചെയ്തയാളെ കൈക്കൂപ്പി തൊഴുത് നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറലാകുന്നു. ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് നാല് പേരടങ്ങുന്ന തന്‍റെ കുടുംബത്തോടൊപ്പം യുവാവ് ബൈക്ക് യാത്ര ചെയ്തത്. ഈ കാഴ്ച കണ്ട് വന്ന സ്ഥലത്തെ സിഐ ബി.സുഭാഷ് കൂമാര്‍ ഇവരെ കൈക്കൂപ്പി തുഴുതുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
Samayam Malayalam photo of a policeman goes viral
ബൈക്ക് യാത്രചെയ്തയാളെ കൈക്കൂപ്പി പോലീസ് ഉ​ദ്യോ​ഗ​സ്ഥന്‍


രണ്ട് മക്കളെ മുമ്പിലും മകളെയും ഭാര്യയെയും പുറകിലുമിരുത്തിയാണ് വാഹനനിയമം തെറ്റിച്ച് യുവാവ് ബൈക്ക് യാത്ര ചെയ്തത്. റോഡ് സുരക്ഷയെ കുറിച്ചൊരു പ്രോഗ്രാം നടത്തി മടങ്ങവെ തന്നെ അതില്‍ പങ്കെടുത്ത യുവാവ് ഇത്രയും അപകടകരമായി യാത്ര ചെയ്യുന്നത് കണ്ടപ്പോള്‍ കൈക്കൂപ്പി തൊഴാന്‍ മാത്രമാണ് തോന്നിയതെന്ന് സിഐ സുഭാഷ് കുമാര്‍ പറയുന്നു.

നിസഹായതയും നിരാശയുമാണ് മനസ്സിലുണ്ടായതെന്നും സിഐ പറഞ്ഞു. അപകടത്തെ കുറിച്ച് യുവാവ് ബോധവാനല്ല. ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് യുവാവ് യാത്ര ചെയ്തത് എന്നും സുഭാഷ് കുമാര്‍ പറയുന്നു.

photo of a policeman goes viral

photo of a policeman pleading with repeat traffic offender goes viral on internet.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ