അതിരാവിലെ എണീറ്റ് ജിമ്മിൽ വർക്കൌട്ട് ചെയ്യുന്ന വെറും 9 ആഴ്ച പ്രായമുള്ള കുട്ടി. വർക്കൌട്ടും കഴിഞ്ഞ് സ്യൂട്കേസും എടുത്ത് ജോലിക്ക് പോകുന്ന കുട്ടി, വൈകുന്നേരം കളി ഗ്രൌണ്ടിൽ ഫുട്ബോളും ബേസ് ബോളും കളിച്ച് തകർക്കുന്ന കുട്ടി, രാത്രി ഫുഡടിയും കഴിഞ്ഞ് കൂട്ടുകാരായ ടെഡ്ഡികളോടൊപ്പം ചീട്ടു കളിക്കുന്ന കുട്ടി. കേൾക്കുമ്പോ ചിരി വരും. എന്നാൽ അത്തരത്തിലുള്ള ചിത്രങ്ങൾ കൊണ്ട് വൈറലാകുകയാണ് ഈ കുട്ടി. വ്യത്യസ്തങ്ങളായ ചിത്രങ്ങളെടുത്ത് അതിനനുസരിച്ച് ഫോട്ടോ ഷോപ്പ് ചെയ്താണ് ഈ ചിത്രങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. വളരെ രസകരമായിട്ടാണ് ചിത്രങ്ങൾ ഫോട്ടോ ഷോപ്പ് ചെയിതിരിക്കുന്നത്.
Image credit: mattmacmakesstuff