ആപ്പ്ജില്ല

ബ്ലൂ വെയ്ൽ ഗെയിമിന് വിട; വരൂ നമുക്ക് പിങ്ക് വെയ്ൽ കളിക്കാം

ബ്ലൂവെയ്ൽ ഗെയിമിന് മറുമരന്നായി എത്തിയിരിക്കുകയാണ് പിങ്ക് വെയ്ൽ ഗെയിം

TNN 16 Aug 2017, 10:40 pm
കൊലയാളി ഗെയിം എന്ന് പേരെടുത്ത ബ്ലൂവെയ്ല്‍ ഗെയിമിന് ഇനി വിട. നെഗറ്റീവ് കാര്യങ്ങളുടെ ബ്ലൂവെയ്ൽ ഗെയിമിന് മറുമരന്നായി എത്തിയിരിക്കുകയാണ് കുട്ടികളെ പോസിറ്റീവ് കാര്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന പിങ്ക് വെയ്ൽ ഗെയിം. ബ്ലൂവെയിലില്‍ സ്വയം മുറിവേല്‍പ്പിക്കലും ഒറ്റപ്പെടലും ആത്മഹത്യയുമൊക്കെയാണ് ടാസ്കെങ്കില്‍ ജീവിതത്തെ പോസീറ്റീവാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് പിങ്ക് വെയ്ല്‍ മുന്നോട്ട് വയ്ക്കുന്നത്. ബ്ലൂവെയ്ൽ സ്വന്തം കൈയില്‍ മുറിവുണ്ടാക്കി എഴുതാനും വരയ്ക്കാനും പറയുമ്പോള്‍ പിങ്ക് വെയ്ൽ മറ്റൊരാളുടെ ശരീരത്തിലെവിടെയെങ്കിലും നിങ്ങള്‍ അയാളെ എത്ര സ്നേഹിക്കുന്നുവെന്ന് എഴുതുകയാണ് വേണ്ടത്.
Samayam Malayalam pink whale challenge emerges as option to counter blue whale challenge
ബ്ലൂ വെയ്ൽ ഗെയിമിന് വിട; വരൂ നമുക്ക് പിങ്ക് വെയ്ൽ കളിക്കാം


ഫൈനല്‍ ടാസ്കില്‍ സഹായം ആവശ്യമുള്ള ഒരാള്‍ക്ക് അല്ലെങ്കില്‍ മൃഗത്തിന് അത് ചെയ്തു കൊടുക്കുകയോ അല്ലെങ്കില്‍ ഒരു സന്നദ്ധസംഘടനയ്ക്ക് സംഭാവന നല്‍കുകയോ ചെയ്യണം.
ഈ വര്‍ഷം ഏപ്രിലില്‍ ബ്രസീലില്‍ ജന്മം കൊണ്ട പിങ്ക് വെയ്ല്‍ ഗെയിം കളിക്കാന്‍ ഫേസ്ബുക്കില്‍ മൂന്ന് ലക്ഷം പേരും ഇന്‍സ്റ്റാഗ്രാമില്‍ 45,000 പേരും ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വെറുപ്പും വിദ്വേഷവും മരണവും മാത്രമല്ല സ്നേഹവും പ്രതീക്ഷയും പ്രത്യാശയുമെല്ലാം ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാന്‍ സാധിക്കും എന്ന് തെളിയിക്കുകയാണ് പിങ്ക് വെയില്‍ ഗെയിം.

150-ഓളം പേരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ ആത്മഹത്യ ചെയ്തതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കേരളത്തില്‍ പോലും ബ്ലൂവെയ്ലുമായി ബന്ധപ്പെട്ട ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അത് പോലീസ് സ്ഥികരീച്ചില്ലെങ്കില്‍ പോലും. ബ്ലൂവെയ്ല്‍ ഗെയിമിനെ പ്രതിരോധിക്കാനുള്ള കഠിനപ്രയ്തനത്തില്‍ പൊതുസമൂഹവും സര്‍ക്കാരും വ്യാപ്തരാവുമ്പോൾ ബ്ലൂവെയ്ൽന്‍റെ ചോരക്കളിക്കെതിരെ സ്നേഹം കൊണ്ട് ബദലാവുകയാണ് പിങ്ക് വെയ്ല്‍ എന്ന ഗെയിം.

Pink Whale Challenge

Pink Whale Challenge emerges as option to counter Blue Whale challenge

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ