കണ്ടാമൃഗത്തെ വേട്ടയാടാന്‍ കാട്ടില്‍ എത്തിയയാളെ ആന ചവിട്ടിക്കൊന്നു. മൃതദേഹം സിംഹക്കൂട്ടം തിന്നു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. വേട്ടക്കാരനൊപ്പം ഉണ്ടായിരുന്നവരാണ് ഇക്കാര്യം പറഞ്ഞതെന്ന് ബ്രിട്ടീഷ് ടെലിവിഷന്‍ ചാനല്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വേട്ടക്കാരനെ ആന ചവിട്ടിക്കൊന്നതായി ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ വീട്ടുകാരെ അറിയിച്ചു. ഇവര്‍ പാര്‍ക്കിലെ റേഞ്ചര്‍മാരെ വിവരം അറിയിക്കുകയായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം ലഭിച്ചില്ല. പിന്നീട് മനുഷ്യന്റെ ഒരു തലയോടും വേട്ടക്കാരന് ധരിച്ചിരുന്ന വസ്ത്രവും കണ്ടെടുത്തു.
അനധികൃതമായി വനത്തില്‍ പ്രവേശിക്കുന്നത് മഠയത്തരമാണ്. ഈ സംഭവം ഒരു ഉദാഹരണമായിരിക്കട്ടെ - ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അനധികൃതമായി വനത്തില്‍ പ്രവേശിക്കുന്നത് മഠയത്തരമാണ്. ഈ സംഭവം ഒരു ഉദാഹരണമായിരിക്കട്ടെ - ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.