ആപ്പ്ജില്ല

മിഷേൽ എഴുതിയ കവിത 'എ പ്ലെസന്‍റ് നൈറ്റ്' വൈറലാകുന്നു

മിഷേൽ ഓർമ്മയായിട്ട് ഇന്നേക്ക് പത്ത് ദിവസം. ഈ മാസം ആറാം തിയതിയായിരുന്നു മിഷേൽ ഷാജി വർഗ്ഗീസ്

TNN 16 Mar 2017, 11:37 am
മിഷേൽ ഓർമ്മയായിട്ട് ഇന്നേക്ക് പത്ത് ദിവസം. ഈ മാസം ആറാം തിയതിയായിരുന്നു മിഷേൽ ഷാജി വർഗ്ഗീസ് എന്ന ആ പതിനെട്ടുകാരിയുടെ ചേതനയറ്റ ശരീരം കൊച്ചികായലിൽ കണ്ടെത്തിയത്. അമ്മേ എന്നും അച്ഛാ എന്നും വിളിച്ച്, പിറവത്തെ അവളുടെ വീടിന്റെ പടികടന്ന് അവളിനി വരില്ലെന്നത് വിശ്വസിക്കാൻ വീട്ടുകാ‍ർക്ക് ആവുന്നില്ല. തങ്ങളോടൊപ്പം കളിചിരികളോടെ ഉണ്ടായിരുന്ന കൂട്ടുകാരി ഇനിയില്ലെന്ന് ചിന്തിക്കാൻ പോലും സുഹൃത്തുക്കൾക്ക് കഴിയുന്നില്ല.
Samayam Malayalam poem written by mishel shaji varghese
മിഷേൽ എഴുതിയ കവിത 'എ പ്ലെസന്‍റ് നൈറ്റ്' വൈറലാകുന്നു


അവർ അവളുടെ ഓർമ്മയ്ക്കായ് ജസ്റ്റിസ് ഫോ‍ർ മിഷേൽ ഷാജി എന്ന കാംപയിൻ പേജും ആരംഭിച്ചിട്ടുണ്ട്. നാൽപതിനായിരത്തോളം ആളുകൾ പേജ് ലൈക്ക് ചെയ്തിട്ടുമുണ്ട്. മിഷേലിനായി സുഹൃത്തുക്കൾ ആരംഭിച്ച ഈ പേജിൽ അവളെഴുതിയ ഒരു കവിത പോസ്റ്റ് ചെയ്തിരിക്കുകയാണ്. എ പ്ലെസന്‍റ് നൈറ്റ് എന്ന പേരിലുള്ള കവിതയിൽ മിഷേലിന്‍റെ സ്വപ്നങ്ങളാണുള്ളത്. പ്ലസ് ടുവിന് പഠിക്കുന്ന സമയത്തുള്ളതാണ് കവിതയെന്നാണ് അറിയുന്നത്.



ആഗ്രഹിച്ച പോലെ അവൾ ഇനി ഒരു CA കാരിയാവില്ല. അതിനായി വാങ്ങിയ പാഠപുസ്തകങ്ങൾക്ക് പറയാൻ ഒരു പാട് സ്വപ്നങ്ങളുടെ കണക്കുകൾ ബാക്കിയുണ്ടാകും. ഈറനണിഞ്ഞ കണ്ണുകളുമായി ആ കുടുംബത്തിന് ഇനി ഒന്നേ പ്രാർത്ഥിക്കാനുള്ളൂ, തന്റെ മകൾക്ക് നീതി ലഭിക്കണം, എങ്ങനെ അവൾ മരണപ്പെട്ടു എന്ന് അറിയണം. സുഹൃത്തുക്കൾ പ്രതിഷേധ സംഗമം നാടുമുഴുവൻ നടത്തുകയാണ്. അവളുടെ ആത്മാവിന്‍റെ ശാന്തിക്കായി ആദരങ്ങൾ അർപ്പിക്കുകയാണ്.

Poem written by Mishel Shaji varghese.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ