ആപ്പ്ജില്ല

തന്നെ രക്ഷിച്ച പോലീസുകാരന് നിറഞ്ഞ ചിരി സമ്മാനിച്ച കുഞ്ഞ്

ഒരു നാലുമാസക്കാരന്റെ ചിത്രമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്

TNN 8 Oct 2017, 7:22 pm
ഒരു പോലീസ് ഓഫീസറുടെ കയ്യിലിരുന്ന് നിറഞ്ഞ് ചിരിക്കുന്ന ഒരു നാലുമാസക്കാരന്റെ ചിത്രമാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലായിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞായിരുന്നു ഇത്. ഈ കുഞ്ഞിനെ കയ്യിലടുത്ത് അവനൊപ്പം ഭംഗിയോടെ നിറഞ്ഞു ചിരിക്കുന്നത് അവനെ രക്ഷിച്ച നമ്പള്ളി പോലീസ് ഓഫീസര്‍ ആര്‍. സഞ്ജയ് ആണ്.
Samayam Malayalam police saved a 4 month old child from kidnappers
തന്നെ രക്ഷിച്ച പോലീസുകാരന് നിറഞ്ഞ ചിരി സമ്മാനിച്ച കുഞ്ഞ്


ഒക്ടോബര്‍ അഞ്ചിനാണ് നാലുമാസം പ്രായമുള്ള കുഞ്ഞിനെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. പതിനഞ്ച് മണിക്കൂറിന് ശേഷം കുട്ടിയെ പോലീസുകാര്‍ രക്ഷപ്പെടുത്തി. ആര്‍. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. സഞ്ജയ്കുമാറിന്റെ കയ്യിലിരുന്ന് ഓമനത്തമുളള ആ ചിരിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.

ഈ വര്‍ഷം തന്നെ പത്തിലധികം കേസുകളാണ് കുഞ്ഞുങ്ങളെ തട്ടിയെടുത്തുമായി ബന്ധപ്പെട്ട് ഹൈദരാബാദ് പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത്തരത്തില്‍ തട്ടിയെടുക്കപ്പെട്ട കൂഞ്ഞുങ്ങളെ ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെടുത്താന്‍ കഴിയുന്നതെന്ന് പൊലീസ് പറയുന്നു. യാചകര്‍ക്കോ മറ്റ് റാക്കറ്റുകള്‍ക്കോ വില്‍ക്കുന്നതിന് മുമ്പ് ഇവരെ രക്ഷപ്പെടുത്തുന്നുണ്ട്. വീടിന് പുറത്ത് ഒറ്റയ്ക്ക് കളിക്കുന്ന കുട്ടികളെയും സ്‌കൂളിലേക്കും ട്യൂഷന്‍ സെന്ററുകളിലേക്കും തനിയെ നടന്നു പോകുന്ന കുട്ടികളെയുമാണ് തട്ടിപ്പുസംഘം ലക്ഷ്യമിടുന്നത്. മാതാപിതാക്കളുടെ ശ്രദ്ധ തിരിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഭവങ്ങളും കുറവല്ലെന്ന് പോലീസ് ഭാഷ്യം.


Viral pic of the day

police saved a 4 month old child from kidnappers; see how he respond.

ആര്‍ട്ടിക്കിള്‍ ഷോ