ആപ്പ്ജില്ല

ഇസ്രയേലിൽ പോണ്‍ ബ്ലോക്ക്ഡ്! ആവശ്യമുള്ളവര്‍ക്ക് ചോദിക്കാം

പോണ്‍ കാണണമെങ്കില്‍ ഇന്‍റര്‍നെറ്റ് കമ്പനികളുടെ കാല് പിടിക്കണം.

TNN 5 Nov 2016, 12:11 pm
ഇന്‍റര്‍നെറ്റിലെ പോണ്‍ വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായും ബ്ലോക്ക് ചെയ്യാന്‍ ഇസ്രയേല്‍ തീരുമാനിച്ചു. പക്ഷേ, ഒരു ഇളവുണ്ട്.
Samayam Malayalam porn sites blocked in israel but with an excpetion
ഇസ്രയേലിൽ പോണ്‍ ബ്ലോക്ക്ഡ്! ആവശ്യമുള്ളവര്‍ക്ക് ചോദിക്കാം


ആവശ്യക്കാരന്‍ നേരിട്ട് സമീപിച്ചാല്‍ ഇന്‍റര്‍നെറ്റ് കമ്പനികള്‍ ബ്ലോക്ക് ഒഴിവാക്കി നല്‍കും.

ഇസ്രയലിലെ സാമാജികര്‍ ഇത് സംബന്ധിച്ചുള്ള നിയമം പാസാക്കി. മന്ത്രിതലസമിതിയും ഇത് അംഗീകരിച്ചു. ഇന്‍റര്‍നെറ്റ് കമ്പനികളുടെ കൈയ്യിലേക്ക് അധികാരം നല്‍കുന്നതാണ് ഈ നിയമം. ഇതോടെ പ്രായപൂര്‍ത്തിയാകാത്തവര്‍ വഴിതെറ്റി പോണ്‍ വെബ്‌സൈറ്റുകളില്‍ എത്തുന്നത് തടയാനാകുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്.

നിയമത്തിന് എതിരെ പ്രതിഷേധവും ആരംഭിച്ചു കഴിഞ്ഞു. പോണ്‍സൈറ്റിന്‍റെ വിലാസം ഇന്‍റര്‍നെറ്റ് കമ്പനിയെ ബോധ്യപ്പെടുത്തി അനുവാദം വാങ്ങിക്കുന്നത് ഉപയോക്താവിന്‍റെ സ്വകാര്യത നശിപ്പിക്കുമെന്നാണ് പ്രധാന വിമര്‍ശനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ