ആപ്പ്ജില്ല

സൂരി നമ്പൂതിരിമാർക്കെതിരെ പ്രതിഭ ഹരി എംഎൽഎയുടെ പോസ്റ്റ്

സ്‌ത്രീയുടെ കണ്ണുനീരിന് ഉപ്പ് രുചി മാത്രമല്ല. രക്തത്തിന്‍റെ രുചി കൂടിയുണ്ടെന്ന് അത്തരക്കാർ ഓർക്കണമെന്നും അവർ പറയുന്നു

TNN 23 Nov 2016, 12:14 pm
സിപിഎം എംഎൽഎ പ്രതിഭ ഹരിയുടെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാകുന്നു. പരോക്ഷമായി ആരെയോ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പ്രതിഭയുടെ പോസ്റ്റ് ഇതിനോടകം പാർട്ടിക്കുള്ളിലും ചർച്ചയായി കഴിഞ്ഞു.ആരെയാണ് പ്രതിഭ പരാമര്‍ശിക്കുന്നതെന്ന് വ്യക്തമല്ല. സ്‌ത്രീയെ വേട്ടയാടാൻ ഇറങ്ങുന്നവരും കാണികളും ഒരുപോലെയെന്ന പരാമർശത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. 'ഗോഡ് സീസ് ദി ട്രൂത് ബട്ട് വെയിറ്റ്‍സ്' എന്ന ടോൾസ്‌റ്റോയിയുടെ പ്രശസ്‌തമായ തലക്കെട്ടും പ്രതിഭ പരാമർശിക്കുന്നു.
Samayam Malayalam prathibha hari mla posts against those who attack women
സൂരി നമ്പൂതിരിമാർക്കെതിരെ പ്രതിഭ ഹരി എംഎൽഎയുടെ പോസ്റ്റ്


ഏതു സ്ത്രീയും തന്‍റെ വേളി എന്ന് കരുതിയ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിക്ക് സമാനരായിട്ടുള്ളവർ നമുക്കിടയിൽ ഇന്നും ഉണ്ടെന്ന് പ്രതിഭ ഹരി പറയുന്നു. സ്‌ത്രീയുടെ കണ്ണുനീരിന് ഉപ്പ് രുചി മാത്രമല്ല. രക്തത്തിന്‍റെ രുചി കൂടിയുണ്ടെന്ന് അത്തരക്കാർ ഓർക്കണമെന്നും അവർ പറയുന്നു. സൂരി നമ്പൂതിരിയുടെയും അത് പോലെയുള്ളവരുടെയും കണ്ണുകൾ സ്‌ത്രീയുടെ വസ്ത്രത്തിൽ ഉടക്കിയിരിക്കുമെന്നും അവ അയയിൽ കഴുകി വിരിക്കാൻ പോലും അവർ സമ്മതിക്കില്ലെന്നും പ്രതിഭ രൂക്ഷ ഭാഷയിൽ പറയുന്നു.



Prathibha Hari MLA posts against those who attack women

ആര്‍ട്ടിക്കിള്‍ ഷോ