ആപ്പ്ജില്ല

തെലുങ്ക് ‘പ്രേമം': ട്രോളുന്നവ‍ർക്ക് ശ്രുതിയുടെ മറുപടി

പ്രേമ’ത്തിലെ ‘മലരേ’ എന്ന പാട്ടിന്റെ തെലുങ്ക് വെര്‍ഷന്‍ ‘എവരേ’ ഇറങ്ങിയ ദിവസം മുതല്‍ ട്രോൾ പൂരമായിരുന്നു

TNN 1 Sept 2016, 8:04 pm
പ്രേമ’ത്തിലെ ‘മലരേ’ എന്ന പാട്ടിന്റെ തെലുങ്ക് വെര്‍ഷന്‍ ‘എവരേ’ ഇറങ്ങിയ ദിവസം മുതല്‍ ട്രോൾ പൂരമായിരുന്നു. മലയാളികൾ മാത്രമല്ല, തമിഴ് ആരാധകരും ഫേസ്ബുക്കിലെ ട്രോള്‍ പേജുകൾ നിറച്ചു. ദിവസങ്ങളായി തെലുങ്ക് ‘പ്രേമ’മാണെങ്കില്‍ ട്വിറ്ററില്‍ ഹാഷ് ടാഗായിരുന്നു ട്രെന്റ്. വീഡിയോ സോങിന്റെ കമന്റ് ബോക്‌സ് പൂട്ടുകയല്ലാതെ മറ്റ് പ്രതികരണങ്ങള്‍ക്കൊന്നും അണിയറക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ചെറിയ തോതില്‍ ഒരു പ്രതികരണം നടത്തിയിരിക്കുകയാണ് ശ്രുതി ഹാസന്‍. ‘ശ്രുതിയെ ട്രോളുന്നവര്‍ വായിച്ചറിയാന്‍’ എന്ന തലക്കെട്ടില്‍ ‘ബിഹൈന്‍ഡ് വുഡ്‌സ്’ എഴുതിയ ലേഖനം റീട്വീറ്റ് ചെയ്തിരിക്കുകയാണ് ശ്രുതി
Samayam Malayalam premam trolls shruti haasan has an answer
തെലുങ്ക് ‘പ്രേമം': ട്രോളുന്നവ‍ർക്ക് ശ്രുതിയുടെ മറുപടി


"കള്‍ട്ട് പദവി നേടിയ ഒരു മലയാളം ചിത്രമാണ് ‘പ്രേമം’. അത് മറ്റൊരു ഭാഷയിലേക്ക് പുനര്‍നിര്‍മ്മിക്കുക എന്നത് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. ഇഷ്ടമില്ലെങ്കില്‍ കാണാതിരുന്നാല്‍ പോരേ? എന്തിനാണ് പടം ഇറങ്ങുന്നതിന് മുന്‍പേ ഇങ്ങനെ അതെക്കുറിച്ച് നെഗറ്റീവ് പബ്ലിസിറ്റി നടത്തുന്നത്?

സംവിധായകന്‍ ചന്തു മൊണ്ടെട്ടിയുടെ ആദ്യചിത്രം ‘കാര്‍ത്തികേയ’ ഒരു മികച്ച ത്രില്ലറായിരുന്നു. ബോക്‌സ് ഓഫീസിലും വിജയമായിരുന്നു ചിത്രം. ‘പ്രേമം’ റീമേക്കില്‍ അദ്ദേഹം എന്ത് അത്ഭുതമാണ് ഒളിച്ചുവച്ചിരിക്കുന്നതെന്ന് എങ്ങനെ അറിയാം? എന്തായാലും സിനിമ ഇറങ്ങട്ടെ. കണ്ടിട്ട് എന്ത് അഭിപ്രായം വേണമെങ്കിലും പറഞ്ഞോളൂ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ"? എന്നിങ്ങനെയാണ് ലേഖനം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ