ആപ്പ്ജില്ല

ആ വിവാഹത്തിൽ എല്ലാ കണ്ണുകളും അവളെ ഉറ്റുനോക്കി..!

മേഗന്റെയും ഹാരിയുടെയും വിവാഹവേളയില്‍ എല്ലാ കണ്ണുകളും ഉറ്റു നോക്കിയത് അവളെയായിരുന്നു

Samayam Malayalam 21 May 2018, 11:01 pm
മേഗന്റെയും ഹാരിയുടെയും വിവാഹവേളയില്‍ എല്ലാ കണ്ണുകളും ഉറ്റു നോക്കിയത് അവളെയായിരുന്നു. ആരെയാണെന്നറിയാമോ...? വിവാഹത്തിനെത്തിയ അതിഥികളില്‍ ഹാരിയുടെ മുന്‍കാമുകി ചെല്‍സി ഡേവിയും ഉണ്ടായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കുന്ന ചെല്‍സിയുടെ മുഖത്തു വിഷാദമാണെന്നായിരുന്നു കണ്ടെത്തൽ. ഹാരിയുടെ മറ്റൊരു മുന്‍കാമുകിയും നടിയുമായ ക്രെസിഡ ബോണസും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയികുന്നു.
Samayam Malayalam chelsy



ഏഴുവര്‍ഷത്തോളം പ്രണയത്തിലായിരുന്നവരാണ് ഹാരിയും ചെല്‍സിയും. ചെല്‍സിയുമായി പിരിഞ്ഞതിനു ശേഷമാണ് ഹാരി നടി ക്രെസിഡയുമായി അടുക്കുന്നത്. എന്നാല്‍ ആ പ്രണയവും രണ്ടുവര്‍ഷത്തിനു ശേഷം ബ്രേക്കപ്പായി.
ചടങ്ങുകള്‍ക്കിടയില്‍ നിരാശയായിരിക്കുന്ന ചെല്‍സിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മേഗന്റെ സ്ഥാനത്തു നില്‍ക്കേണ്ടിയിരുന്നത് താനായിരുന്നല്ലോ എന്ന ഭാവം ചെല്‍സിയുടെ മുഖത്തു കാണാമെന്നും ചില കമന്റുകളിലുണ്ട്. മുന്‍കാമുകന്റെ വിവാഹത്തില്‍ പങ്കെടുക്കുമ്ബോള്‍ എത്ര സന്തോഷിക്കണമെന്നു കരുതിയാലും ഈ അവസ്ഥയിലെത്തിപ്പോകുന്നവര്‍ ഉണ്ടാകുമെന്ന് അനുഭവം പങ്കുവച്ചു പറയുന്നവരുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ