ആപ്പ്ജില്ല

കൈകളും കാലുകളുമില്ലെങ്കിലും ശാലിനി ഓടി; മനസ്സുകൊണ്ട്...

മനസ്സില്‍ എന്തെങ്കിലും തീരുമാനിച്ചുറപ്പിച്ചാല്‍ അത് നടപ്പിലാക്കാന്‍ ചിലര്‍ ഏതറ്റം വരേയും പോകും. ബാംഗ്ലൂരുകാരി ശാലിനി സരസ്വതി(37)യും അങ്ങനെയൊരാളാണ്. രണ്ടുവര്‍ഷമായി ഇവര്‍ കണ്ണാടിയില്‍ നോക്കിയിട്ടില്ല. കാരണം തന്‍റെ

TNN 12 May 2016, 10:56 pm
മനസ്സില്‍ എന്തെങ്കിലും തീരുമാനിച്ചുറപ്പിച്ചാല്‍ അത് നടപ്പിലാക്കാന്‍ ചിലര്‍ ഏതറ്റം വരേയും പോകും. ബാംഗ്ലൂരുകാരി ശാലിനി സരസ്വതി(37)യും അങ്ങനെയൊരാളാണ്. രണ്ടുവര്‍ഷമായി ഇവര്‍ കണ്ണാടിയില്‍ നോക്കിയിട്ടില്ല. കാരണം തന്‍റെ ഇല്ലായ്മ മനസ്സില്‍ പതിയരുത് എന്നതുതന്നെ. ഇരുകൈകളും കാലുകളുമില്ലാതിരുന്നിട്ട് കൂടി ബാംഗ്ലൂരില്‍ നടന്ന ടിസിഎസ് മാരത്തണ്ണില്‍ 10കി.മീ വിഭാഗത്തില്‍ അവര്‍ ഓടി. സിനിമാതാരങ്ങളും വിവിധ കമ്പനികളുടെ സിഇഒകളും വരെ പങ്കെടുത്ത മാരത്തണ്ണില്‍ ഇതോടെ താരമായത് ശാലിനിയായിരുന്നു.
Samayam Malayalam quadruple amputee to run open 10k
കൈകളും കാലുകളുമില്ലെങ്കിലും ശാലിനി ഓടി; മനസ്സുകൊണ്ട്...






ആയിരത്തോളം പേര്‍ നിറഞ്ഞോടിയ മാരത്തണില്‍ കോച്ച് ബിപി അയ്യപ്പയുടെ ശിക്ഷണത്തിന്‍ കീഴിലായിരുന്നു ശാലിനി ഓടിയത്. അതോ കാലില്‍ കാര്‍ബൺ ഫൈബര്‍ ബ്ലേഡുകള്‍ ഘടിപ്പിച്ചുകൊണ്ട്. സ്വന്തമായില്ലാത്തതിനാല്‍ പത്ത് ലക്ഷത്തിന് വായ്പയ്ക്കെടുത്തായിരുന്നു ഇതു കാലില്‍ ഘടിപ്പിച്ച് ഓടിയത്.

രണ്ട് വര്‍ഷം മുമ്പ് വന്ന ഒരു അപൂര്‍വ്വ വൈറസ് ബാധയെ തുടര്‍ന്നാണ് കയ്യും കാലും ഭരതനാട്യ നര്‍ത്തകികൂടിയായ ഇവര്‍ക്ക് മുറിച്ചുമാറ്റേണ്ടി വന്നത്. ഗര്‍ഭിണിയായിരിക്കുമ്പോഴായിരുന്നു വൈറസ് ബാധ. ഇതോടെ കുട്ടി ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ മരിച്ചു. ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന അപൂര്‍വ്വ വൈറസ് ബാധയായിരുന്നു അത്. ഇത് കയ്യിലേയും കാലിലേയും കോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന് കാരണമായി. മണിപ്പാലില്‍ ആശുപത്രിയിലെ ഐസിയുവില്‍ ആയിരുന്നു ഏറെ നാള്‍.



ഇതിനിടയില്‍ ബ്ലോഗെഴുത്തും തുടങ്ങി. കയ്യും കാലും പോയ അവസ്ഥയോട് പൊരുത്തപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവന്നു. എന്നാലും ഭര്‍ത്താവ് പ്രശാന്ത് ചൗദപ്പയുടെ പിന്തണയോടെ അവര്‍ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്നു. എല്ലാകാര്യങ്ങളും മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ തന്നെ ചെയ്യുന്നതിനാണ് ശാലിനിക്ക് താല്‍പര്യം. 2020-ല്‍ പാരാലിമ്പിക്സില്‍ പങ്കെടുക്കാനിരിക്കുകയുമാണിവര്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ